Cricket
ക്യാപ്റ്റന്‍ കൂള്‍ ഹോട്ടായപ്പോള്‍
Cricket

ക്യാപ്റ്റന്‍ കൂള്‍ ഹോട്ടായപ്പോള്‍

Web Desk
|
11 July 2018 5:39 PM GMT

ധോണിയുടെ ചൂടന്‍ മുഖത്തെ കുറിച്ചൊരു അനുഭവം പങ്ക് വെക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ബൌളര്‍ കുല്‍ദീപ് യാദവ് 

സമ്മര്‍ദ ഘട്ടങ്ങളില്‍ താരങ്ങള്‍ പരസ്പരം പൊട്ടിതെറിക്കുന്നത് സ്ഥിരമാണ്. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ഏത് സന്ദര്‍ഭത്തിലും ശാന്തനായിട്ടാണ് കാണാറുള്ളത്. കളിയിലും സ്വന്തം ടീമിലുള്ളവരോടായാലും എതിര്‍ ടീമലെ താരങ്ങളോടായാലും. എന്നാല്‍ ധോണിയുടെ ചൂടന്‍ മുഖത്തെ കുറിച്ചൊരു അനുഭവം പങ്ക് വെക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ബൌളര്‍ കുല്‍ദീപ് യാദവ്.

കഴിഞ്ഞ വര്‍ഷം ശ്രീലങ്കയുമായുള്ള രണ്ടാം ടി-20 യിലാണ് സംഭവം. വിരാട് കോഹ്‍ലി യുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരുന്നു നായകന്‍. കൂടുതല്‍ വഴങ്ങികൊണ്ടിരുന്ന യാദാവ് നാലാമത്തെ ഓവര്‍ എറിയാനെത്തിയപ്പോള്‍ ഫീല്‍ഡിംഗില്‍ മാറ്റം വരുത്തേണ്ട കാര്യം ധോണി ചോദിച്ചു. എന്നാല്‍ നിലവിലുള്ള പോലെ നിര്‍ത്തിയാല്‍ മതിയെന്നായിരുന്നു കുല്‍ദീപിന്‍റെ മറുപടി. അപ്പോഴായിരുന്നു ധോണിയുടെ ചൂടന്‍ മറുപടി. ഞാന്‍ ഭ്രാന്തനല്ലന്നും 300 ഏകദിനം കളിച്ചിട്ടുണ്ടെന്നും ധോണി രോഷം കൊണ്ടു.

ഫീല്‍ഡില്‍ മാറ്റം വരുത്തിയ ശേഷം കുല്‍ദീപ് വിക്കറ്റ് നേടുകയും ചെയ്തു. ഹിന്ദി ചാനലിലെ ഒരു പരിപാടിക്കിടെയാണ് കുല്‍ദീപ് തന്‍റെ അനുഭവം പങ്ക് വെച്ചത്. മത്സരത്തില്‍ കുല്‍ദീപ് 3 വിക്കറ്റെടുത്തിരുന്നെങ്കിലും 52 റണ്‍സ് വഴങ്ങിയിരുന്നു. രോഹിത്തിന്‍റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മത്സരം ജയിച്ചിരുന്നു.

Lol.. 😂 This is Hilarious.. . When you know what @mahi7781 said to Kuldeep when he went for runs' will make you laugh..😂😂 .. Via: @captain.ms.dhoni !! #MSDhoni #Dhoni #Kuldeep

A post shared by Vidz! (@dhoni.bhakt) on

Similar Posts