ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച് അടി വാങ്ങി സര്‍ഫ്രാസ് അഹമ്മദ്
|ആദ്യ ഓവര്‍ മികച്ച രീതിയില്‍ തന്നെ സര്‍ഫ്രാസ് പന്തെറിഞ്ഞു. വഴങ്ങിയത് വെറും ആറു റണ്‍സ് മാത്രം. ഇതിന്‍റെ ആത്മവിശ്വാസത്തില്‍ അവസാന ഓവര്‍ എറിയാനെത്തിയ സര്‍ഫ്രാസിന് പിഴച്ചു.
വിക്കറ്റ് കീപ്പറും മുന്‍ ഇന്ത്യന്‍ നായകനുമായ മഹേന്ദ്ര സിങ് ധോണിയെ അനുകരിച്ച് പന്തെറിയാന്‍ ശ്രമിച്ച പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ ഗാലറിയില്‍ എത്തിച്ച് സിംബാബ്‍വെ താരം. സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് സര്‍ഫ്രാസ് പരീക്ഷണാര്‍ഥം പന്തെറിയാനെത്തിയത്.
48 ാമത്തെ ഓവറിലാണ് ഗ്ലൌസ് അഴിച്ച് വിക്കറ്റിന് പിന്നില്‍ നിന്നും സര്‍ഫ്രാസ് എത്തിയത്. പാക് ക്രിക്കറ്റിലെ പുത്തന്‍ താരോദയം ഫഖര്‍ സമാനെ വിക്കറ്റ് കീപ്പിങ് ഗ്ലൌസ് ഏല്‍പ്പിച്ചായിരുന്നു സര്‍ഫ്രാസിന്‍റെ സാഹസം. ആദ്യ ഓവര്‍ മികച്ച രീതിയില്‍ തന്നെ സര്‍ഫ്രാസ് പന്തെറിഞ്ഞു. വഴങ്ങിയത് വെറും ആറു റണ്‍സ് മാത്രം. ഇതിന്‍റെ ആത്മവിശ്വാസത്തില്‍ അവസാന ഓവര്‍ എറിയാനെത്തിയ സര്‍ഫ്രാസിന് പിഴച്ചു. സിംബാബ്‍വെ താരം പീറ്റര്‍ മൂര്‍, മിഡ് വിക്കറ്റിന് മുകളിലൂടെ സര്‍ഫ്രാസിനെ ഗാലറിയില്‍ എത്തിച്ചു. ആ സിക്സര്‍ ഉള്‍പ്പെടെ രണ്ട് ഓവറില്‍ നിന്ന് 15 റണ്‍സാണ് സര്‍ഫ്രാസ് വഴങ്ങിയത്. ഇതാദ്യമായാണ് സര്‍ഫ്രാസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്തെറിയുന്നത്. 2009 ല്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ പന്തെറിഞ്ഞ എം.എസ് ധോണി ട്രാവിസ് ഡൌലിനെ വീഴ്‍ത്തി ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.