Cricket
ഇങ്ങനെയൊക്കെ തോല്‍ക്കാന്‍ ബംഗ്ലാദേശിനെ കഴിയൂ, ‘കടുവകളെ ട്രോളിക്കൊന്നു’   
Cricket

ഇങ്ങനെയൊക്കെ തോല്‍ക്കാന്‍ ബംഗ്ലാദേശിനെ കഴിയൂ, ‘കടുവകളെ ട്രോളിക്കൊന്നു’   

Web Desk
|
26 July 2018 6:00 AM GMT

വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശും തമ്മിലെ രണ്ടാം ഏകദിനത്തിലാണ് ട്രോളര്‍മാരെ ഉണര്‍ത്തിയ ബംഗ്ലാദേശിന്റെ തോല്‍വി സംഭവിക്കുന്നത്. 

ക്രിക്കറ്റ് തന്നെ അപ്രവചനീയമായ കളിയാണ്. തോല്‍ക്കേണ്ട കളി ജയിക്കും, ജയിക്കേണ്ട കളി തോല്‍ക്കും. നന്നായി ഒരാള്‍ പന്ത് എറിഞ്ഞാല്‍ ബാറ്റു വീശിയാല്‍ എന്തും സംഭവിക്കും. ആ പ്രവചനീയമായ കളിയില്‍ എങ്ങനയെക്കെ ഗവേഷണം നടത്തി കുളമാക്കാമെന്ന മട്ടിലാണ് ബംഗ്ലാദേശ്. ക്രിക്കറ്റിലെ കടുവകളാണ് തങ്ങളെന്ന മട്ടിലാണ് ബംഗ്ലാദേശുകാര്‍. പക്ഷേ കളത്തില്‍ വല്ലപ്പോഴുമെ കാണാറുള്ളൂ. വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശും തമ്മിലെ രണ്ടാം ഏകദിനത്തിലാണ് ട്രോളര്‍മാരെ ഉണര്‍ത്തിയ ബംഗ്ലാദേശിന്റെ തോല്‍വി സംഭവിക്കുന്നത്. 12 പന്തില്‍ 14 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കയ്യിലാകട്ടെ ആറു വിക്കറ്റുമുണ്ടായിരുന്നു.

എന്നാല്‍ കളി കഴിഞ്ഞത് ബംഗ്ലാദേശിന്റെ തോല്‍വിയില്‍. ജയിക്കില്ലെന്ന് വെസ്റ്റ്ഇന്‍ഡീസ് പോലും കരുതിയ മത്സരത്തില്‍ കരീബിയന്‍ കരുത്തര്‍ ജയിച്ചത് മൂന്ന് റണ്‍സിനും. സമാനമായൊരു ഒരു സംഭവം ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ ടി20 ലോകകപ്പ് മത്സരത്തിലും സംഭവിച്ചിരുന്നു. അന്നു ഇത് പോലെ ബംഗ്ലാദേശിന്റെ അട്ടിമറിയില്‍ ഇന്ത്യ പുറത്താകുമെന്ന് കരുതിയിരുന്നു. ഒടുവില്‍ ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്ങിലുള്‍പ്പെടെ ബംഗ്ലാദേശ് തോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇന്‍ഡീസ് 50 ഓവറില്‍ 271 റണ്‍സാണ് നേടിയത്. ഷെര്‍മണ്‍ ഹെറ്റ്മയര്‍ ആയിരുന്നു(125) വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 44 റണ്‍സെടുത്ത റോവ്മന്‍ പവലും തിളങ്ങി.

മറുപടി ബാറ്റിങില്‍ ശക്തമായിത്തന്നെയാണ് ബംഗ്ലാദേശും തിരിച്ചടിച്ചത്. അവരുടെ മുന്‍നിര താരങ്ങളൊക്കെ നന്നായി ബാറ്റുവീശി, തമീം ഇഖ്ബാല്‍(54) ശാക്കിബ് അല്‍ഹസന്‍(56) മുശ്ഫിഖുര്‍ റഹീം(68). ജയിച്ചു എന്ന് തോന്നിച്ചിടത്ത് നിന്നും ബംഗ്ലാദേശ് തോറ്റു.അല്ലെങ്കില്‍ വിന്‍ഡീസ് കരുത്ത് പ്രകടിപ്പിച്ചു. അവസാന ഓവറുകളില്‍ കരുത്തരായ മഹ്മൂദുള്ളയും സാബിര്‍ റഹ്മാനും ക്രീസിലുണ്ടായിട്ടും രക്ഷയായില്ല. അവസാന ഓവര്‍ എറിഞ്ഞ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ആണ് ബംഗ്ലാദേശിനെ പിടിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് ഒപ്പമെത്തി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ജയിച്ചിരുന്നു.

Similar Posts