ടീം ശക്തിപ്പെടുത്തി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു
|എഡ്ജ്ബാസ്റ്റണിലെ 31 റണ്‍സിന്റെ വിജയവുമായി ആദ്യ ടെസ്്റ്റ് സ്വന്തമാക്കിയ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള ഡേവിഡ് മലാനെ ഒഴിവാക്കി ഒല്ലി പോപെ ടീമില്‍ ഇടം നേടിയതാണ് പ്രധാന മാറ്റം. അതേസമയം കഴിഞ്ഞ മത്സരത്തില്‍ പന്ത് കൊണ്ട് മികവ് കാണിച്ച ബെന്‍സ്റ്റോക്‌സിന് ഇടം നേടാന്‍ കഴിഞ്ഞില്ല. ക്രിസ് വോക്‌സാണ് സ്റ്റോക്‌സിന് പകരമെത്തിയത്. കഴിഞ്ഞ പത്ത് ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി മാത്രമെ മലാന് നേടാനായുളളൂ. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ അമ്പെ പരാജയമാവുകയും ചെയ്തു. എന്നാല്‍ ബാറിലുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവേണ്ടിവരുന്നതിലാണ് സ്റ്റോക്‌സിന് പുറത്തിരിക്കേണ്ടിവന്നത്.
എഡ്ജ്ബാസ്റ്റണിലെ 31 റണ്‍സിന്റെ വിജയവുമായി ആദ്യ ടെസ്്റ്റ് സ്വന്തമാക്കിയ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. ലോര്‍ഡ്‌സില്‍ ഈ വരുന്ന ഒമ്പതിനാണ് രണ്ടാം ടെസ്റ്റ്. പോപെക്ക് ആദ്യമായാണ് ടെസ്റ്റിലേക്ക് വിളി വരുന്നത്. കൗണ്ടി ക്ലബ്ബായ സറെക്ക് വേണ്ടി മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന താരമാണ് പോപെ. കൗണ്ടി ചാമ്പ്യന്‍ശിപ്പിലെ മികച്ച പ്രകനമാണ് താരത്തിന് തുണയായത്. 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് ആയിരം റണ്‍സ് കണ്ടെത്തിയ താരം കൂടിയാണ് അദ്ദേഹം. ജോ റൂട്ട് തന്നെയാണ് രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ നയിക്കുക. ഓള്‍റൗണ്ടറാണ് ക്രിസ് വോക്‌സ്. ഒരെ സമയം പന്തുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹത്തിന് തിളങ്ങാനാവും.
അതേസമയം ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര കാര്യമായി റണ്‍സ് കണ്ടെത്താന്‍ കഴിയാത്തത് ടീമിനെ ചിന്തിപ്പിക്കുന്നുണ്ട്. ജോ റൂട്ടിന് മാത്രമെ ഇന്ത്യന്‍ ബൗളര്‍മാരെ കാര്യമായി പ്രതിരോധിക്കാനായുള്ളൂ. എന്നാല്‍ ബൗളിങ് അപാര ഫോമിലായതിനാല്‍ ടീം ജയിക്കുകയായിരുന്നു. എന്നാല്‍ ബെന്‍സ്റ്റോക്‌സിന്റെ അഭാവം ബൗളിങ് ഡിപാര്‍ട്‌മെന്റിനെ ബാധിക്കും. രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായക വിക്കറ്റുകള്‍ സ്റ്റോക്‌സില്‍ നിന്നായിരുന്നു.
ടീം: ജോ റൂട്ട്, മൊയീന്‍ അലി, ജിമ്മി ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ട്‌ലര്‍, അലസ്റ്റയര്‍ കുക്ക്, സാം കറണ്‍, കീറ്റണ്‍ ജെന്നിങ്‌സ്, ഒല്ലി പോപെ, ജാമി പോര്‍ട്ടര്‍, ആദില്‍ റാഷിദ്, ക്രിസ് വോക്‌സ്.