ബാറ്റ്സ്മാന് സെഞ്ച്വറി നേടാതിരിക്കാന്‍ ബൗളറുടെ ചതി; പ്രതികരിച്ച് ക്രിക്കറ്റ് ലോകം
|ബാറ്റ്സ്മാന് അര്‍ഹതപ്പെട്ട സെഞ്ച്വറി ലഭിക്കാതിരിക്കാന്‍ ബൗളറുടെ കൊടുംചതി.
ബാറ്റ്സ്മാന് അര്‍ഹതപ്പെട്ട സെഞ്ച്വറി ലഭിക്കാതിരിക്കാന്‍ ബൗളറുടെ കൊടുംചതി. ഇംഗ്ലണ്ടിലെ സോമര്‍സെറ്റ് ക്രിക്കറ്റ് ലീഗിലാണ് സംഭവം. മിനെ ഹെഡ് ക്രിക്കറ്റ് ക്ലബ്ബും പേര്ണല് ക്രിക്കറ്റും ക്ലബ്ബം തമ്മിലെ മത്സരത്തിലാണ് ബൗളറുടെ കടുവെട്ട്. മിനെഹെഡിന്റെ ബാറ്റ്സ്മാന് ജായ് ഡാറെല്ക്കാണ് അര്‍ഹതപ്പെട്ട സെഞ്ച്വറി നഷ്ടപ്പെട്ടത്. 98 റണ്‍സുമായി ഡാറെലായിരുന്നു സ്ട്രൈക്കിങ് പൊസിഷനില്‍. എന്നാല്‍ ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സും.
എന്നാല്‍ പേര്ണല് ബൌളര്‍ പന്ത് മനപ്പൂര്‍വം ബാറ്റ്സമാന്റെ തലക്ക് മുകളിലൂടെ എറിയുകയായിരുന്നു. പന്ത് ബൗണ്ടറിയിലേക്ക് പോയി. മിനെഹെഡ് ടീം ജയിച്ചെങ്കിലും 98 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഡാറെല്ക്ക് തന്റെ കന്നി സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല. അതേസമയം ബൗളറുടെ ഈ നടപടിക്കെതിരെ ക്രിക്കറ്റ് ലോകത്തെ പലരും പ്രതികരിച്ചു. മിനെഹെഡ് ടീമിലെ സഹകളിക്കാരന്റെ ഇതു സംബന്ധിച്ച ട്വീറ്റാണ് വൈറലായത്. ഈ ട്വീറ്റിന് പിന്നാലെയാണ് പലരും ഇങ്ങനെയൊരു സംഭവം അറിയുന്നതും. അഭിപ്രായങ്ങള്‍ പങ്കുവെച്ചതും.
SERIOUSLY?
— Piers Morgan (@piersmorgan) August 4, 2018
How utterly pathetic. Shame on you @purnellcc. https://t.co/jSryH4FP1t
Not nice to see. But more to the point, a great innings and a great win. Respect to the @purnellcc captain who apologised to the batsman on behalf of his bowler. But some things just can't be undone :( https://t.co/Sqip8nEQRz
— MineheadCricketClub (@MineheadCricket) August 4, 2018
അതേസമയം ബൗളറുടെ പേര് അദ്ദേഹം സൂചിപ്പിച്ചിരുന്നില്ല. ക്രിക്കറ്റ് ജീവിതത്തിലെ മോശം കാഴ്ചകളിലൊന്നാണ് ഇന്നലെ സംഭവിച്ചതെന്നായിരുന്നു പലരുടെയും അഭിപ്രായം. ബ്രിട്ടീഷ് ടിവി അവതാരകന് പിയേഴ്സ് മോര്ഗന്, മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ റോബ് കീ എന്നിവരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. അതേസമയം ബൗളറുടെ ഭാഗത്തിനിന്നുണ്ടായ വീഴ്ചയില്‍ പര്‍ണല്‍ നായകന് മാപ്പുപറഞ്ഞതായി മിനെഹെഡ് ക്രിക്കറ്റ് ക്ലബ്ബ് പിന്നീട് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ക്രിക്കറ്റിന്റെ സ്പിരിറ്റിനോട് യോജിക്കാത്ത നടപടി ചെയ്ത ബൗളര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.