Cricket
ഇന്ത്യക്ക് തിരിച്ചടി, രണ്ടാം ടെസ്റ്റിനും ഭുംറ ഇല്ല 
Cricket

ഇന്ത്യക്ക് തിരിച്ചടി, രണ്ടാം ടെസ്റ്റിനും ഭുംറ ഇല്ല 

Web Desk
|
7 Aug 2018 4:15 PM GMT

വിരലിനേറ്റ പരിക്കില്‍ നിന്ന് മോചിതമാവാത്തതാണ് രണ്ടാം ടെസ്റ്റിലും ഭുംറക്ക് പുറത്തിരിക്കേണ്ടിവരുന്നകത്. 

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് തിരിച്ചടി. പേസര്‍ ജസ്പ്രീത് ഭുംറക്ക് കളിക്കാനാവില്ല. വിരലിനേറ്റ പരിക്കില്‍ നിന്ന് മോചിതമാവാത്തതാണ് രണ്ടാം ടെസ്റ്റിലും ഭുംറക്ക് പുറത്തിരിക്കേണ്ടിവരുന്നത്. ഓഗസ്റ്റ് 9നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. നെറ്റ്‌സില്‍ ഭുംറ പന്തെറിഞ്ഞെങ്കിലും പൂര്‍ണമായും പരിക്കില്‍ നിന്ന് മുക്തനാവാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഐയര്‍ലാന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തിലാണ് ഭുംറക്ക് പരിക്കേറ്റത്.

പന്ത് എടുക്കാനുള്ള ഓട്ടത്തിനിടെയിലെ വീഴ്ചയിലാണ് ഭുംറക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടി20-ഏകദിന പരമ്പരയില്‍ അദ്ദേഹത്തിന് കളിക്കാനായില്ല. എന്നാല്‍ ആദ്യ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തിന് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് ടീമിലുള്‍പ്പെടുത്തിയത്. സമീപകാലത്ത് മികച്ച ഫോം നിലനിര്‍ത്തുന്ന ഇന്ത്യന്‍ പേസര്‍മാരില്‍ ഒന്നാമനാണ് ഭുംറ. പ്രത്യേകിച്ച് ഡെത്ത് ഓവര്‍ എറിയുന്നതില്‍ അദ്ദേഹത്തിന്റെ മിടുക്ക് ടീമിനെ ഗുണകരമാണ്.

ये भी पà¥�ें- ബാറ്റ്‌സ്മാന്‍ സെഞ്ച്വറി നേടാതിരിക്കാന്‍ ബൗളറുടെ ചതി; പ്രതികരിച്ച് ക്രിക്കറ്റ് ലോകം 

പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ അത്തരമൊരു സാഹചര്യം കുറവാണെങ്കിലും ഭുംറയില്‍ നിന്ന് വരുന്ന യോര്‍ക്കറുകള്‍ ബാറ്റ്‌സ്മാനെ കുഴപ്പിക്കാറുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തിന്റെ പ്രകടനം പ്രശംസനീയമായിരുന്നു. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പേസര്‍മാര്‍. ഈ മൂവര്‍ സഖ്യം എഡ്ജ്ബാസ്റ്റണില്‍ തകര്‍പ്പന്‍ ഫോമിലുമായിരുന്നു. കൂട്ടിന് മീഡിയം പേസറായി ഹാര്‍ദ്ദിക്ക് പാണ്ഡ്യയുമുണ്ടായിരുന്നു.

ये भी पà¥�ें- പത്ത് വിക്കറ്റുമായി സിറാജ്: അഗര്‍വാളിന്റെ ഇരട്ടസെഞ്ച്വറി; അല്‍ഭുത പ്രകടനവുമായി ഇന്ത്യ എ 

Similar Posts