ഇംഗ്ലീഷ് പരീക്ഷയില്‍ ഇന്ത്യ വീണ്ടും തോറ്റു
|ഒന്നാം ഇന്നിങ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 396 ന് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് ഇന്ത്യയെ രണ്ടാം ഇന്നിങ്സിനയച്ചു. എന്നാല്‍ ആദ്യ ഇന്നിങ്സിന് സമാനമായിരുന്നു ഇന്ത്യയുടെ സ്ഥിതി.
ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ഇന്നിങ്സിനും 159 റണ്‍സിനുമാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് പിന്നിലായി.
ഒന്നാം ഇന്നിങ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 396 ന് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് ഇന്ത്യയെ രണ്ടാം ഇന്നിങ്സിനയച്ചു. എന്നാല്‍ ആദ്യ ഇന്നിങ്സിന് സമാനമായിരുന്നു ഇന്ത്യയുടെ സ്ഥിതി. തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. ഓപ്പണര്‍മാര്‍ വേഗത്തില്‍ കൂടാരം കയറി. 33 റണ്‍സെടുത്ത അശ്വിനാണ് ടോപ് സ്കോറര്‍. മറ്റെല്ലാവരും നിരാശപ്പെടുത്തി. നായകന്‍ വിരാട് കൊഹ്‍ലിക്കും രക്ഷക വേഷമണിയാന്‍ ലോഡ്സിലായില്ല. 29 പന്തുകള്‍ നേരിട്ട കൊഹ്‍ലിക്ക് 17 റണ്‍സ് മാത്രമാണ് നേടാനായത്. ഹര്‍ദിക് പാണ്ഡ്യ 26 റണ്‍സെടുത്തു.
സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും നാല് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. ലോര്‍ഡ്സില്‍ 100 വിക്കറ്റ് നേട്ടവും ആന്‍ഡേഴ്സണ്‍ സ്വന്തമാക്കി. ബാറ്റ്സ്മാര്‍ അമ്പേ പരാജയപ്പെട്ടത് അടുത്ത മത്സരങ്ങളില്‍ ഇന്ത്യക്ക് തിരിച്ചടിയാകും.