മുപ്പത്തിരണ്ട് വർഷത്തെ ചരിത്രം തിരുത്തി രാഹുൽ-ധവാൻ ഓപ്പണിങ് കൂട്ടുകെട്ട്
|ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ തുടർച്ചയായ രണ്ട് ഇന്നിങ്സുകളിലും 60 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ലോഡ്സിൽ പുതിയ ചരിത്രം കുറിക്കപ്പെട്ടത്.
ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ, ന്യുസിലാന്റ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻമാർക്ക് ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും തുടർച്ചയായി അമ്പത് റൺസ് കൂട്ടിച്ചേർക്കാൻ സാധിച്ചിട്ടില്ലെന്ന മുപ്പത്തിരണ്ട് വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ശിഖർ ധവാനും കെ.എൽ. രാഹുലും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ തുടർച്ചയായ രണ്ട് ഇന്നിങ്സുകളിലും 60 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ലോഡ്സിൽ പുതിയ ചരിത്രം കുറിക്കപ്പെട്ടത്.
ഇത് നാലാം തവണയാണ് ഇന്ത്യൻ ഓപ്പണർമാർ ഇൗ നേട്ടം കൈവരിക്കുന്നത്. ഇതിന് മുമ്പ് 1986 ൽ സുനിൽ ഗവാസ്കറും കെ.ശ്രീകാന്തും ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിങ്ങ്സുകളിലും 53-ും 58-ും റൺസ് കൂട്ടിച്ചേർത്തിരുന്നു. 1968-ൽ ആസ്ത്രേലിയക്കെതിരെ ഫാറൂക്ക് എഞ്ചിനിയറും ആബിദ് അലിയും 56-ും 83-ും റൺസ്, 1936-ൽ വിജയ് മെർചന്റ്-മുഷ്ത്താക്ക് അലി കൂട്ടുകെട്ട് ഇംഗ്ലണ്ടിനെതിരെ 81-ും 64-ും റൺസ് വീതവും നേടിയിരുന്നു.
ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിദേശ രാജ്യങ്ങളിലെ പിച്ചുകളിൽ കഷ്ടപ്പെടുന്നതിന്റെ നേർചിത്രം കൂടിയാണ് ഇൗ കണക്കുകൾ. ഇം
ഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പരീക്ഷിക്കുന്ന മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് രാഹുൽ-ധവാൻ ജോഡി. ആ
ദ്യ മത്സരത്തിൽ വിജയ്-ധവാൻ കൂട്ടുകെട്ട് വിജയിക്കാത്തതിനെതുടർന്ന് രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ ധവാനെ മാറ്റി രാഹുലിനെ പരീക്ഷിച്ചിരുന്നു. അതിലും ഫലം കാണാതെയാണ് രാഹുൽ-ധവാൻ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് എത്തിചേർന്നത്.