ബൂം ബൂം എന്ന് വിളിപ്പേര് അഫ്രീദിക്ക് നല്കിയ ഇന്ത്യന്‍ താരത്തെ അറിയുമോ?
|ക്രിക്കറ്റ് ലോകത്ത് ബൂം ബൂം എന്ന വിളിപ്പേര് പാകിസ്താന്റെ മുന്‍ നായകന് ഷാഹിദ് അഫ്രീദിക്കാണ്. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങാണ് അങ്ങനെയൊരു പേര് നേടിക്കൊടുത്തത്. ആ പേര് അഫ്രീദിക്ക് ചാര്‍ത്തിക്കൊടുത്തത് ഒരു ഇന്ത്യന്‍ താരമാണ്. മുന്‍ ഇന്ത്യന്‍ താരവും ഇപ്പോഴത്തെ ടീം ഇന്ത്യയുടെ പരിശീലകനുമായ രവി ശാസ്ത്രിയാണ് ആ പേര് നല്‍കിയത്. വെളിപ്പെടുത്തുന്നത് അഫ്രീദി തന്നെയാണ്. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.
ആരാധകന്റെ ചോദ്യമായിരുന്നു, ആരാണ് താങ്കള്‍ക്ക് ബൂം ബൂം എന്ന പേര് നല്‍കിയത് എന്ന്. വിശേഷണമൊന്നും കൂടാതെ അഫ്രീദിയുടെ മറുപടിയെത്തി, രവി ശാസ്ത്രി എന്ന്. 398 ഏകദിനങ്ങളില്‍ നിന്നായി 351 സിക്സറുകളും 99 ടി20യില്‍ നിന്നായി 73 സിക്സറുകളുമാണ് താരം നേടിയത്. ഈ സിക്സറടി തന്നെയാണ് അഫ്രീദിക്ക് അങ്ങനെയൊരു പേര് നേടിക്കൊടുത്തത്. അഫ്രീദി ക്രീസിലുറച്ചാല്‍ എതിര് ടീമിന് തലവേദനയായിരുന്നു. സ്പിന്‍ ബൌളറെന്ന നിലയിലും താരം തിളങ്ങിയരുന്നു. കുറച്ച് മുമ്പാണ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
#AskLala who gave you the title #BoomBoom🔥🔥🔥🔥🔥
— Talha Attique🔥 (@Ch_Talha10) August 26, 2018
2015ല്‍ ആസ്ട്രേലിയക്കെതിരെ 2015ല്‍ അഡ്ലയ്ഡ് ഏകദിനത്തിലാണ് അഫ്രീദി അവസാനമായി പാകിസ്താനായി ഇറങ്ങിയത്. വെസ്റ്റ്ഇന്‍ഡീസിനെതിരെ ആയിരുന്നു താരത്തിന്റെ അവസാന ടി20. ഈ വര്‍ഷം നടന്ന ലോക ഇലവന് മത്സരത്തിലും അഫ്രീദി കളിച്ചിരുന്നു. പാകിസ്താന് സൂപ്പര്‍ ലീഗിലും ഏതാനും ലീഗ് ടി20 മത്സരങ്ങളിലും അഫ്രീദി ഇപ്പോഴും സജീവമാണ്.
Ravi Shastri
— Shahid Afridi (@SAfridiOfficial) August 26, 2018