Cricket
Cricket
സഞ്ജു സാംസണ്‍ അടക്കമുള്ള രഞ്ജി താരങ്ങള്‍ക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടപടി
|31 Aug 2018 11:40 AM GMT
13 രഞ്ജി താരങ്ങള്‍ക്കെതിരെയാണ് വിലക്കും പിഴയും ഏര്‍പ്പെടുത്തിയിരിക്കുന്നത്
പതിമൂന്ന് രഞ്ജി ടീം താരങ്ങള്‍ക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നടപടി. അഞ്ച് പേര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്. സഞ്ജു സാംസണ്‍ അടക്കം എട്ട് പേര്‍ക്ക് പിഴയുമുണ്ട്. നായകന്‍ സച്ചിന്‍ ബേബിക്കെതിരെ ഗൂഢാലോചന നടത്തിയതിനാണ് നടപടി.
രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, റൈഫി വിന്‍സെന്റ് ഗോമസ്, ആസിഫ് കെ എം , മുഹമ്മദ് അസറുദീന്‍ എന്നിവര്‍ക്കാണ് വിലക്ക്. സഞ്ജു സാംസണടക്കം എട്ട് പേര്‍ പിഴ നല്‍കണം. മൂന്ന് ദിവസത്തെ മാച്ച് ഫീയാണ് പിഴയായി നല്‍കേണ്ടത്.
പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കാണ് അടക്കേണ്ടത്. സെപ്റ്റംബര്‍ പതിനഞ്ചിനകം പിഴ അടക്കണം. കെസിഎ നടത്തിയ അന്വേഷണത്തിനൊടുവില്‍ മേല്‍പറഞ്ഞ താരങ്ങള്‍ സച്ചിന്‍ ബേബിയെയും ക്രിക്കറ്റ് അസോസിയേഷനെയും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.