‘ഇവനോ ജാക്വസ് കല്ലീസ്’
|സതാപ്ടണ്‍ ടെസ്റ്റിലെ തോല്‍വിയോടെ പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ മോശമായി കളിച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍. ഓപ്പണര്‍ റോളിലെത്തിയ ലോകേഷ് രാഹുല്‍, ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവരിലാണ് ആരാധകര്‍ കുറ്റം കണ്ടെത്തുന്നത്. മോശമായി കളിച്ച ഇന്ത്യന്‍ ടീമില്‍ ഏറ്റവും മോശമായി കളിച്ചവരാണിവര്‍ എന്നാണ് പരിഹാസം. ഇതില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കാണ് ട്രോള്‍. ജാക്വസ് കല്ലീസിനെപ്പോലെയാവണം എന്ന് നേരത്തെ പറഞ്ഞയാളാണ് പാണ്ഡ്യ.
പക്ഷെ ആ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തിനടുത്ത് പോലും എത്താന്‍ ഇന്ത്യന്‍ കല്ലിസിനാവുന്നില്ലെന്നാണ് വിമര്‍ശം. ഇംഗ്ലണ്ട് പരമ്പരയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പാണ്ഡ്യക്കായിട്ടില്ല. ബൗളിങ്ങില്‍ ചില മിന്നലാട്ടങ്ങള്‍ കണ്ടെങ്കിലും ബാറ്റിങ്ങില്‍ അമ്പെ പരാജയം ആയിരുന്നു പാണ്ഡ്യ. പരമ്പര നഷ്ടമായ സതാപ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിനും പാണ്ഡ്യ പുറത്തായി.
വളരെ നിര്‍ണായകമായ ആ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായത് പാണ്ഡ്യ ടെസ്റ്റ് കളിക്കാന്‍ യോജിച്ചവനല്ലെന്ന് തെളിയിക്കുന്നതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. സതാപ്ടണില്‍ 245 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 184 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി നായകൻ വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും മാത്രമാണ് പൊരുതി നോക്കിയത്. എന്നാല്‍ നിര്‍ണായകമായ ഇൌ കൂട്ടുകെട്ട് തകര്‍ത്ത അലിയാണ് കളി ഇംഗ്ലണ്ടിന്‍റെ കൈയിലേക്ക് കൊടുത്തത്.
KL Rahul and Hardik Pandya exchanging t-shirts as a mark of respect for each other's performances today #EngvInd pic.twitter.com/YepwmRHSVV
— Amitesh (@_amiteshSingh_) September 2, 2018
India played 8 Tests this year, so far. Only player to feature in all the 8 is Hardik Pandya. That's a serious backing a player can get, by Kohli's standards.
— Ravi Maestri (@ravimaestri) September 2, 2018
#ENGvIND
— Brutal Batsman (@BrutalBatsman) September 2, 2018
England has 4 All-rounder:
▪ Ben Stokes
▪ Chris Woakes
▪ Sam Curran
▪ Moeen Ali
All capable of winning Matches with both their Bowling & Batting.
And, we ?
We have our Star Model, Hardik Pandya, who seems like a bowler while batting & like a batsman while bowling. pic.twitter.com/VUuz72ESOq
Whenever somebody says, Hardik Pandya is today's Kapil Dev of test matches.. pic.twitter.com/K7gAbzTMJC
— Keh Ke Peheno (@coolfunnytshirt) September 2, 2018
Hardik Pandya is like the parody account of Jacques Kallis #ENGvIND
— Abhishek 🇮🇳 #408 (@ImAbhishek7_) September 2, 2018
Proud to share that KL Rahul, Hardik Pandya and I have contributed equally in this inning.
— Trendulkar (@Trendulkar) September 2, 2018
We Need A Proper Middle Order Batsman At No. 6. Hardik Pandya Is Not Meant For It. When Will Team India Realise It? #IndvsEng #INDvENG #ENGvIND
— Sir Ravindra Jadeja (@SirJadejaaaa) September 2, 2018