‘ഓരോരുത്തര്‍ക്കും ഒാരോ നിയമം’; ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഹര്‍ഭജന്‍
|ഏഷ്യ കപ്പിനുള്ള ടീം പ്രഖ്യാപനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലൂടെയായിരുന്നു ഹര്‍ജന്‍ സിംഗിന്റെ രൂക്ഷ വിമര്‍ശം.
ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ടീം പ്രഖ്യാപനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലൂടെയായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെ രൂക്ഷ വിമര്‍ശം. എവിടെ മായങ്ക് അഗര്‍വാള്‍, നന്നായി റണ്‍സ് നേടിയിട്ടും ഞാന്‍ അദ്ദേഹത്തെ ടീമില്‍ കണ്ടില്ല, ഇവിടെ ഓരോരുത്തര്‍ക്കും ഓരോ നിയമമാണെന്നും ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. ടീം ലിസ്റ്റടക്കം ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ടീം സെലക്ഷനില്‍ വിവേചനമുണ്ടെന്ന് പണ്ട് മുതലെയുള്ള ആരോപണമാണ്. ഒരു മുന്‍കളിക്കാരന്‍ തന്നെ ഇത്തരത്തില്‍ വിവേചനമുണ്ടെന്ന് പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്.
ഹര്‍ഭജന്റെ പല ട്വീറ്റുകള്‍ മുമ്പും ശ്രദ്ധേയമായിരുന്നു. അതേസമയം, മയാങ്ക് അഗര്‍വാളിന്റെ ഫോമിനെപ്പറ്റിയും അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താത്തതിനെപ്പറ്റിയും ടീം സെലക്ഷന്‍ പ്രഖ്യാപന സമയത്ത് ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് പ്രതികരിച്ചത്, വൈകാതെ അദ്ദേഹം ഇന്ത്യന്‍ ടീമിലെത്തുമെന്നായിരുന്നു. ഏഷ്യാ കപ്പിനുള്ള പതിനാറംഗ ഇന്ത്യന്‍ ടീമിനെ ഇൌ മാസം 1നാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രോഹിത് ശര്‍മ്മയെയാണ് നായകനായി തെരഞ്ഞെടുത്തത്.
Where is Mayank Agarwal ??? After scoring so many runs I don’t see him in the squad ... different rules for different people I guess.. pic.twitter.com/BKVnY6Sr4w
— Harbhajan Turbanator (@harbhajan_singh) September 5, 2018
ശിഖര്‍ ധവാനാണ് ഉപനായകന്‍. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. 20കാരനായ ഖലീല്‍ അഹമ്മദാണ് പുതുമുഖ താരം. ഇംഗ്ലണ്ടിനെതിരെ ഇപ്പേള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ പരിക്ക് മൂലം പുറത്തിരിക്കുന്ന ഭുവനേശ്വര്‍ കുമാറും തിരിച്ചെത്തിയിരുന്നു.