Cricket
കുക്കിന് ഇന്ത്യന്‍ ടീമിന്റെ ആദരം, കയ്യടിച്ച് ഓവല്‍
Cricket

കുക്കിന് ഇന്ത്യന്‍ ടീമിന്റെ ആദരം, കയ്യടിച്ച് ഓവല്‍

Web Desk
|
7 Sep 2018 1:45 PM GMT

തിങ്കളാഴ്ചയാണ് കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫോമില്ലായ്മയാണ് താരത്തെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്

അവസാന ടെസ്റ്റിന് ഇറങ്ങിയ ഇംഗ്ലീഷ് താരം അലസ്റ്റിയര്‍ കുക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദരം. ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനുവേണ്ടി ഓപണറായാണ് കുക്ക് അവസാന ടെസ്റ്റിലും ഇറങ്ങിയത്. പിച്ചിലേക്ക് നടന്നു വരുമ്പോള്‍ ഇരുവശത്തും നിന്ന് കയ്യടികളോടെ ഇന്ത്യന്‍ ടീമും ഓവല്‍ സ്‌റ്റേഡിയത്തിലെ കാണികളും കുക്കിനെ ആദരിച്ചു.

33കാരനായ കുക്ക് ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഓപണിംങ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. തിങ്കളാഴ്ചയാണ് കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫോമില്ലായ്മയാണ് താരത്തെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഏഴ് ഇന്നിംങ്‌സില്‍ നിന്ന് 109 റണ്‍ മാത്രമാണ് കുക്കിന് നേടാനായത്. കളി നിര്‍ത്തുന്നുവെന്ന് ഡ്രസിംങ് റൂമില്‍ സഹതാരങ്ങളോട് പറഞ്ഞപ്പോള്‍ താന്‍ വിതുമ്പി പോയെന്നും കുക്ക് പറഞ്ഞിരുന്നു.

161 ടെസ്റ്റുകള്‍ കളിച്ച റൂട്ട് 44.88 ശരാശരിയില്‍ 12254 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരവും കുക്ക് തന്നെ. 32 സെഞ്ചുറികളും 56 അര്‍ധസെഞ്ചുറികളുമാണ് ഇതുവരെ കുക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

2006ല്‍ ഇന്ത്യക്കെതിരെയാണ് ടെസ്റ്റില്‍ കുക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തുടര്‍ച്ചയായി 158 ടെസ്റ്റുകള്‍ കളിച്ച് കുക്ക് അക്കാര്യത്തിലും റെക്കോഡിട്ടു. നിരവധി ഇംഗ്ലീഷ് റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയാണ് കുക്ക് കരിയര്‍ അവസാനിപ്പിക്കുന്നത്. ഇംഗ്ലണ്ടിനായി കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി(32), കൂടുതല്‍ 150+ റണ്‍സ്(11), കൂടുതല്‍ ടെസ്റ്റ് 161, കൂടുതല്‍ ക്യാച്ച് 173, ക്യാപ്റ്റന്‍ 59 ടെസ്റ്റ് എന്നിങ്ങനെ പോകുന്നു കുക്കിന്റെ റെക്കോഡുകള്‍. 24 വര്‍ഷത്തിന് ശേഷം ആഷസും 27 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ പരമ്പരയും ഇംഗ്ലണ്ടിന് നേടിക്കൊടുത്ത ക്യാപ്റ്റന്‍ കൂടിയാണ് കുക്ക്.

Similar Posts