ശാസ്ത്രി പറഞ്ഞത് ചോദിച്ചു; മാധ്യമപ്രവര്‍ത്തകനെതിരെ കോഹ്‌ലി
|ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റതിന് പിന്നാലെ വിമര്‍ശനങ്ങളൂടെ കൂരമ്പുകളായിരുന്നു പരിശീലകന്‍ രവിശാസ്ത്രിക്ക് നേരെ ഉയര്‍ന്നത്.
ഓവല്‍ ടെസ്റ്റ് തുടങ്ങും മുമ്പാണ് ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്ന നിലയില്‍ പറഞ്ഞത് കഴിഞ്ഞ 10-20 വര്‍ഷത്തിനിടയ്ക്ക് വിദേശത്ത് ഇത്ര മികച്ച റെക്കോര്‍ഡുള്ള ടീം ഇന്ത്യക്കുണ്ടായിട്ടില്ലെന്ന്. എന്നാല്‍ അന്ന് തന്നെ സൗരവ് ഗാംഗുലി അടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ രൂക്ഷമായാണ് ശാസ്ത്രിയുടെ ഈ വാദത്തോട് പ്രതികരിച്ചത്.
സെവാഗിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഗാംഗുലിയുടെ കീഴില്‍ ഒരു മത്സരമൊക്കെ ജയിക്കാനുള്ള കഴിവ് അന്നും ഉണ്ടായിരുന്നുവെന്നും എന്നാല്‍ അപ്പോഴുള്ളതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു. ഓവല്‍ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ശാസ്ത്രിയുടെ വാദം ചോദ്യമായി വാര്‍ത്താസമ്മേളനത്തില്‍ കോഹ്‍ലിക്ക് മുന്നിലുമെത്തി. ചോദ്യം ക്യാപ്റ്റന് ഇഷ്ടപ്പെട്ടതുമില്ല.
മാധ്യമപ്രവര്‍ത്തകന്‍; കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഇന്ത്യക്കുണ്ടായ മികച്ച ടീം ഇതാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
വിരാട് കോഹ്‌ലി: താങ്കള്‍ എന്താണ് കരുതുന്നത്?
മാധ്യമപ്രവര്‍ത്തകന്‍: എനിക്ക് ആ അഭിപ്രായത്തോട് യോജിപ്പില്ല
കോഹ്‌ലി: നിങ്ങള്‍ക്ക് യോജിപ്പില്ലെ? അത് താങ്കളുടെ അഭിപ്രായം. ഞങ്ങളുടെത് ബെസ്റ്റ് ടീം എന്നാണ് വിശ്വാസം.
തങ്ങളുടെ ടീം എന്ത് കൊണ്ട് മികച്ചതാവുന്നില്ലെന്നും തുടര്‍ന്നും പറഞ്ഞ കോഹ്‍ലി ആ സംസാരം അവിടെ അവസാനിപ്പിക്കുകയായിരുന്നു. ചോദ്യവും മാധ്യമപ്രവര്‍ത്തകന്റെ മറുപടിയും കോഹ്‍ലിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സംസാര ശൈലിയില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു.