‘ആസ്ത്രേലിയന്‍ താരം വംശീയാധിക്ഷേപം നടത്തി’ ഗുരുതര ആരോപണവുമായി മൊയീന്‍ അലി
|‘എന്താണ് കേട്ടതെന്ന് പോലും ഒരു നിമിഷത്തേക്ക് എനിക്ക് വിശ്വസിക്കാനായില്ല. ഇതു കേട്ട് ദേഷ്യത്തില്‍ ഞാനാകെ ചുവന്നു. ഏതെങ്കിലുമൊരു ക്രിക്കറ്റ് കളിക്കിടെ അത്രത്തോളം ദേഷ്യം മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല’
ആസ്ത്രേലിയന്‍ താരത്തിനെതിരെ ഗുരുതര വംശീയാധിക്ഷേപ ആരോപണവുമായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൊയീന്‍ അലി. 2015ലെ ആഷസ് പരമ്പരക്കിടെയായിരുന്നു സംഭവം. പുറത്തിറങ്ങാനിരിക്കുന്ന മൊയീന്‍ അലിയുടെ ആത്മകഥയിലാണ് തുറന്നുപറച്ചിലുള്ളത്. ദി ടൈംസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഭാഗത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.
ആഷസ് പരമ്പരക്കിടെ 2015ല്‍ കാര്‍ഡിഫ് ടെസ്റ്റിനിടെയായിരുന്നു സംഭവം. ഈ ടെസ്റ്റില്‍ മൊയീന്‍ അലിയുടെ ഓള് റൗണ്ട് പ്രകടനം ഇംഗ്ലണ്ടിന്റെ 169 റണ്‍സ് വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. ആദ്യ ഇന്നിംങ്സില്‍ 77 റണ്ണെടുത്ത മൊയീന്‍ അലി അഞ്ച് ഓസീസ് വിക്കറ്റുകളും നേടി.
ആസ്ത്രേലിയക്കാര്‍ കഠിന സ്വഭാവമുള്ളവരാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് അനുഭവിക്കേണ്ടി വന്നത് അതിലും മേലെയാണ്. നടന്നത് ക്രൂരമായ അധിക്ഷേപങ്ങളായിരുന്നുമൊയീന് അലി
'വ്യക്തിപരമായ പ്രകടനത്തില്‍ വളരെ സന്തുഷ്ടനായിരുന്നു. എന്നാല്‍ കാര്‍ഡിഫ് ടെസ്റ്റിനിടെ ഉണ്ടായ മറ്റു ചില ദുരനുഭവങ്ങള്‍ എന്റെ കളിയിലെ ശ്രദ്ധപോലും മാറ്റി. ആ ഒസാമയെ പുറത്താക്കൂ എന്നാണ് മൈതാനത്തുവെച്ച് ഒരു ആസ്ത്രേലിയന്‍ കളിക്കാരന് ആക്രോശിച്ചത്. എന്താണ് കേട്ടതെന്ന് പോലും ഒരു നിമിഷത്തേക്ക് എനിക്ക് വിശ്വസിക്കാനായില്ല. ഇതു കേട്ട് ദേഷ്യത്തില്‍ ഞാനാകെ ചുവന്നു. ഏതെങ്കിലുമൊരു ക്രിക്കറ്റ് കളിക്കിടെ അത്രത്തോളം ദേഷ്യം മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല' അലി ആത്മകഥയില്‍ തുറന്നുപറയുന്നു.
ഇംഗ്ലീഷ് പരിശീലകന് ട്രവര്‍ ബേലിസിനോടും ചില സഹതാരങ്ങളോടും ഈ ദുരനുഭവം മൊയീന്‍ അലി പങ്കുവെച്ചു. ട്രവര്‍ ബേലിസ് ആസ്ത്രേലിയന്‍ പരിശീലകന് ഡാരന്‍ ലേമാനോട് പറഞ്ഞുകാണും. പിന്നീട് ലേമാന് ഈ ആസ്ത്രേലിയന്‍ കളിക്കാരനോട് സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നാണ് അയാള്‍ പ്രതികരിച്ചതെന്നും മൊയീന്‍ അലി പറയുന്നു.
ये à¤à¥€ पà¥�ें- പന്ത് ചുരണ്ടല്‍; നാണം കെട്ട് ആസ്ട്രേലിയ, പ്രതിഷേധം കനക്കുന്നു
ये à¤à¥€ पà¥�ें- പന്ത് ചുരണ്ടല്‍: വാര്‍ണറിനെ കൈവിട്ട് സ്പോണ്‍സറും
ഇംഗ്ലണ്ടിലെ ബിര്‍മിംങ്ഹാമില്‍ ജനിച്ച മൊയീന്‍ അലിയുടെ പിതാവ് പാകിസ്താന് വംശജനും മാതാവ് ഇംഗ്ലീഷുകാരിയുമാണ്. ആഷസ് ടെസ്റ്റിനിടെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുള്ള കാര്യം അലി നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ആസ്ത്രേലിയക്കാര്‍ കഠിന സ്വഭാവമുള്ളവരാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് അനുഭവിക്കേണ്ടി വന്നത് അതിലും മേലെയാണെന്നും നടന്നത് ക്രൂരമായ അധിക്ഷേപങ്ങളാണെന്നും അലി ആത്മകഥയില്‍ പറയുന്നു.
തന്റെ ജീവിതത്തില്‍ കളിക്കേണ്ടി വന്ന ഏറ്റവും മോശം ടീമെന്നാണ് ആസ്ത്രേലിയയെ അലി വിശേഷിപ്പിക്കുന്നത്. അത് ഇംഗ്ലണ്ടുമായി ആസ്ത്രേലിയക്കുള്ള പരമ്പരാഗത വൈര്യത്തിന്റെ പേരിലല്ല. മറ്റുള്ളവരോട് യാതൊരു ബഹുമാനമില്ലാതെ പെരുമാറുന്ന കളിക്കാരും നാട്ടുകാരും കൂടി ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ആ വെറുപ്പ്. എതിര് ടീമിലെ കളിക്കാരെ അപമാനിക്കുന്നതാണ് അവരുടെ രീതി. ആദ്യമെല്ലാം സംശയത്തിന്റെ ആനുകൂല്യം അവര്‍ക്ക് കൊടുത്തിരുന്നെങ്കിലും കൂടുതല്‍ കളിക്കുംതോറും അത് അവരുടെ ക്രൂരമായ തന്ത്രമാണെന്ന് പിന്നീടാണ് മനസിലായതെന്നും അലി പറയുന്നു.
അലി വംശീയാധിക്ഷേപം ആരോപിച്ച ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് 3-2ന് വിജയിച്ചിരുന്നു. വംശീയ അധിക്ഷേപങ്ങളുടേയും കളിക്കളത്തിലെ കുതന്ത്രങ്ങളുടേയും പേരില്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീം വലിയ പ്രതിസന്ധികള്‍ അടുത്തിടെയാണ് നേരിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും അടക്കം മൂന്നുതാരങ്ങളെയാണ് അവര്‍ക്ക് ശിക്ഷിക്കേണ്ടി വന്നത്.