ഏഷ്യാകപ്പില്‍ എത്ര തവണ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി? മുന്‍തൂക്കം ആര്‍ക്ക്?
|2017ലെ ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിലെ ഫൈനലിന് ശേഷം പാകിസ്താന് വീണ്ടും ഇന്ത്യയെ നേരിടുകയാണ്.
എന്നും ആവേശമാണ് ഇന്ത്യയും പാകിസ്താനും തമ്മിലെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക്. രണ്ട് അയല്‍ രാഷ്ട്രങ്ങള്‍ തമ്മിലെ പോരാട്ടമായതിനാല്‍ വീറും വാശിയും മറ്റു മത്സരങ്ങളെ അപേക്ഷിച്ച് കൂടും. ഇരു രാജ്യങ്ങളിലെയും മാത്രമല്ല ക്രിക്കറ്റിനെ അറിയുന്നവരെല്ലാം മത്സരത്തെ കണ്ണിമചിമ്മാതെ നോക്കിക്കാണും. 2017ലെ ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിലെ ഫൈനലിന് ശേഷം പാകിസ്താന് വീണ്ടും ഇന്ത്യയെ നേരിടുകയാണ്. അന്ന് ഇന്ത്യയെ തോല്‍പിച്ചാണ് പാകിസ്താന്‍ കിരീം ചൂടിയത്. അതിനുള്ള മറുപടിയാകും ആദ്യം ഇന്ത്യയുടെ മനസിലുണ്ടാവുക.
ഏഷ്യന്‍ രാജ്യങ്ങള്‍ മാറ്റുരക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ 12 തവണയാണ് ഇന്ത്യയും പാകിസ്താനും മത്സരത്തിനൊരുങ്ങിയത്. ഇതില്‍ ആറ് മത്സരങ്ങള്‍ ഇന്ത്യ ജയിച്ചു.(അഞ്ച് ഏകദിനങ്ങളും ഒരു ടി20യും) എന്നാല്‍ അഞ്ച് തവണ മാത്രമെ പാകിസ്താന് ജയിക്കാനായുള്ളൂ. ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. കണക്കില്‍ നേരിയ മുന്‍തൂക്കം മാത്രമെ ഇരുകൂട്ടര്‍ക്കും അവകാശപ്പെടാനുള്ളൂ.
ഇന്ത്യയുടെ വിജയങ്ങള്‍;
- 1983-84: ഇന്ത്യ(188/4), പാകിസ്താന്‍ (134ന് എല്ലാവരും പുറത്ത്) ആ വര്‍ഷത്തെ കിരീടം ഇന്ത്യക്ക്
- 1988-89 : ഇന്ത്യ(143-6), പാകിസ്താന്‍(142ന് എല്ലാവരും പുറത്ത്). ആ വര്‍ഷം ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യ കിരീടമണിഞ്ഞു.
- 2008: ഗ്രൂപ്പ് ബിയില്‍ പാകിസ്താനൊപ്പമായിരുന്നു ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ(301/4), പാകിസ്താന്‍(299/4). അന്ന് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ലങ്കയായിരുന്നു. 100 റണ്‍സിന് ഇന്ത്യയെ തോല്‍പിച്ച് ശ്രീലങ്ക ചാമ്പ്യന്മാരായി.
- 2010: ഇന്ത്യ(271/7), പാകിസ്താന്‍(267ന് പുറത്ത്). അന്നും ഫൈനലില്‍ ഇന്ത്യയും ലങ്കയും ഏറ്റുമുട്ടി. ലങ്കയെ തോല്‍പിച്ച് ഇന്ത്യക്ക് കിരീടം
- 2011/12: ഇന്ത്യ(330/4) പാകിസ്താന്‍(329/6). പക്ഷേ അന്ന് ഇന്ത്യക്ക് ഫൈനലിലെത്താനായില്ല. ബംഗ്ലാദേശിനെ തോല്‍പിച്ച് പാകിസ്താന്‍ കിരീടം ചൂടി
- 2016: ടി20 രൂപമായിരുന്നു അന്ന്. ഇന്ത്യ(85/5) പാകിസ്താന്‍(83ന് പുറത്ത്) അന്ന് ഇന്ത്യ കിരീടം ചൂടി. ഫൈനലില്‍ ബംഗ്ലാദേശായിരുന്നു എതിരാളി.
പാകിസ്താന്‍ ജയിച്ചത്;
- 1994/95 എഡിഷന്‍: പാകിസ്തന്‍(266/9). ഇന്ത്യ(169ന് പുറത്ത്). ആ വര്‍ഷം കിരീടം ഇന്ത്യക്ക്
- 2000: പാകിസ്താന്‍(295/7) ഇന്ത്യ(251/7). ആ വര്‍ഷം കിരീടം പാകിസ്താന്.
- 2004: പാകിസ്താന്‍(300/9) ഇന്ത്യ(241/8). ശ്രീലങ്ക ചാമ്പ്യന്മാര്‍
- 2008: ഗ്രൂപ്പ് സ്റ്റേജില്‍ ഇന്ത്യയോട് തോറ്റെങ്കിലും സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ ജയിച്ചു. പാകിസ്താന്‍(309/2) ഇന്ത്യ(308/7) ത്രില്ലിങ് മത്സരമായിരുന്നു അന്നത്തേത്.
- 2013-14 : പാകിസ്താന്‍(249/9),ഇന്ത്യ(245/8).അന്ന് കിരീം ചൂടിയത് ലങ്ക
1977ലെ മത്സരമാണ് ഫലമില്ലാതെ പോയത്. മഴ കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു. അത് കൊണ്ട് പതിനൊന്ന് മത്സരങ്ങളിലാണ് ഇരുവരും കളിച്ചത്. ഒരിക്കല്‍ കൂടി ഏഷ്യാകപ്പിന് അതും ദുബൈയില്‍ അരങ്ങൊരുങ്ങുമ്പോള്‍ ആകാംക്ഷയിലാണ് ആരാധകര്‍. കോഹ്ലിയില്ലാതെ ഇന്ത്യ ഇറങ്ങുമ്പോള്‍ പാകിസ്താന്‍ നിരയില്‍ പ്രധാന കളിക്കാരന്റെ അഭാവം അലട്ടുന്നില്ല. ഹോങ്കോങിനെതിരെ ഇന്ത്യ നേടിയ ജയം ആരാധകരെ തൃപ്തിപ്പെടുത്താന്‍ പാകത്തിലായിരുന്നില്ല. എന്നാല്‍ ഇതെ ഹോങ്കോങ്ങിനെ പാകിസ്താന്‍ കുഴക്കുകയും ചെയ്തിരുന്നു.
ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ : മുന്‍തൂക്കം ആര്‍ക്ക് ?
Posted by MediaoneTV on Wednesday, September 19, 2018