ഏഷ്യ കപ്പ്: ഇന്ത്യന്‍ ബൌളിങ്ങിന് മുന്നില്‍ പതറി പാകിസ്താന്
|പാകിസ്താനെതിരെ ഇന്ത്യക്ക് 238 റണ്‍സ് വിജയലക്ഷ്യം
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് 238 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുക്കുകയായിരുന്നു.
ഒരു ഖട്ടത്തില്‍ തകര്‍ച്ചയുടെ വക്കില്‍ നിന്നിരുന്ന പാകിസ്താനെ സര്‍ഫറാസ് അഹമദും ഷോയബ് മാലിക്കും ചേര്‍ന്നാണ് കര കയറ്റിയത്. 58 റണ്‍സില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ടീമിന് വേണ്ടി ഇരുവരും 107 റണ്‍സ് കൂട്ടിചേര്‍ത്തു. സര്‍ഫറാസ് അഹമദ് 44 റണ്‍സും ഷോയബ് മാലിക്ക് 78 റണ്‍സുമെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുംറ, യുസ്വേന്ത്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ തോല്പിച്ച ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
തോല്‍വിയറിയാതെയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ മുന്നേറ്റം. ടൂര്‍ണ്ണമെന്റിലെ തുടര്‍ചയായ നാലാം വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. നേരത്തെ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തിയതിലുള്ള ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാല്‍ ഇതിന് മുന്‍പേറ്റ പരാജയത്തിന് കണക്ക് ചോദിച്ച് കൊണ്ട് പരമ്പരയില്‍ തങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുകകയാകും പാകിസ്താന്റെ ലക്ഷ്യം.