വെറുതെ കളയാനല്ല റിവ്യു; രാഹുലിന്റെ റിവ്യു പണി കിട്ടിയത് ധോണിക്ക്
|ധോണി ആവശ്യപ്പെടുന്ന റിവ്യൂകള്‍ പാഴാകിപ്പോവാറില്ലെന്ന് ചുരുക്കം. എന്നാല്‍ അങ്ങനത്തെ ധോണിക്ക് ഇന്നലെ പണികിട്ടി. അതും രാഹുലിന്റെ പേരില്‍.
ഡി.ആര്.എസ് എന്നാല്‍ ധോണി റിവ്യു സിസ്റ്റം എന്നാണ് പറയാറ്. ധോണി ആവശ്യപ്പെടുന്ന റിവ്യൂകള്‍ പാഴാകിപ്പോവാറില്ലെന്ന് ചുരുക്കം. അങ്ങനത്തെ ധോണിക്ക് ഇന്നലെ പണികിട്ടി. അതും രാഹുലിന്റെ പേരില്‍. എങ്ങനെയെന്നല്ലേ? ഏകദിനത്തില്‍ അമ്പയര്‍മാര്‍ ഔട്ട് വിളിച്ചാല്‍ ഒരു വട്ടം പുനപരിശോധനക്ക് ആവശ്യപ്പെടാം. ആവശ്യപ്പെട്ടത് തെറ്റിയാല്‍ (അതായത് അമ്പയര്‍ വിളിച്ചത് ശരിയാണെങ്കില്‍) പിന്നെ റിവ്യു ആവശ്യപ്പെടാനാവില്ല. എന്നാല്‍ റിവ്യൂവില്‍ അമ്പയറുടെ തീരുമാനം തെറ്റിയെന്ന് തെളിഞ്ഞാല്‍ വീണ്ടും റിവ്യു ആവശ്യപ്പെടാം. ബാറ്റിങ്ങും സമയത്തും ബൗളിങ് സമയത്തും ഇത് ഉപയോഗപ്പെടുത്താം.
അമ്പയര്‍മാരുടെ തീരുമാനം തെറ്റിയെന്ന് ഉറപ്പുണ്ടെങ്കിലെ അതും നോണ്‍ സ്ട്രൈക്കിലുള്ളവരുമായി ആലോചിച്ചൊക്കെയാണ് റിവ്യു ആവശ്യപ്പെടാറ്. വ്യക്തിതാല്പര്യങ്ങള്ക്ക് വേണ്ടി റിവ്യു ആവശ്യപ്പെടരുതെന്ന് വ്യക്തം. എന്നാല്‍ ഇന്നലെ ബാറ്റിങ് സമയത്ത് ഇന്ത്യക്കുണ്ടായിരുന്ന റിവ്യു രാഹുല്‍ കളഞ്ഞു. റാഷിദ് ഖാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയപ്പോള്‍ അമ്പയര്‍ ഔട്ട് വിധിച്ചു. എന്നാല്‍ രാഹുല്‍ റിവ്യു ആവശ്യപ്പെട്ടു. പക്ഷേ അമ്പയറുടെ തീരുമാനം ശരിവെച്ച് റിവ്യു ഫലം വന്നു. ഇതോടെ ഇന്ത്യയുടെ വിലപ്പെട്ട റിവ്യു പാഴായി. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ ധോണിയാണ് രാഹുല്‍ അനാവശ്യമായി വിളിച്ച റിവ്യുവിന് വില കൊടുക്കേണ്ടി വന്നത്.
Dear @ICC, please raise the standards of umpiring in international matches. Pathetic!#INDvAFG #AsiaCup2018
— SirCaustic_Soda (@SirCaustic_Soda) September 25, 2018
ധോണി എട്ട് റണ്‍സില്‍ നില്‍ക്കെ ജാവേദ് അഹ്മദിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. അപ്പീല്‍ ചെയ്ത വേളയില്‍ തന്നെ അമ്പയര്‍ വിരലുയര്‍ത്തി. പക്ഷേ അമ്പയറുടെ ആ തീരുമാനം തെറ്റായിരുന്നുവെന്ന് ടിവി റിപ്ലേകളില്‍ നിന്ന് വ്യക്തമായി. പക്ഷേ ധോണിക്ക് ഇവിടെ റിവ്യു ആവശ്യപ്പെടാനുള്ള അവസരമില്ലായിരുന്നു. ഇതാണ് ഹുലിനെ കളിയാക്കിയും വിമര്‍ശിച്ചും ട്വിറ്ററില്‍ ധോണി ആരാധകരും അല്ലാത്തവരും രംഗത്ത് എത്തുന്നത്. കാര്‍ത്തികിന്റെ പുറത്താകലും അമ്പയറുടെ പിഴവിലായിരുന്നു. എന്നിരുന്നാലും പരമ്പരയില്‍ അവസരം ലഭിച്ച രാഹുല്‍ അവസരം മുതലെടുത്തു. 66 പന്തില്‍ നിന്ന് 60 റണ്‍സ് നേടി. അഞ്ച് ഫോറും ഒരു സിക്സറും ഉള്‍പ്പെടെയായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.
ये à¤à¥€ पà¥�ें- ആരെയും തോല്പിക്കും ഈ അഫ്ഗാനിസ്താന് ടീം; എന്താണ് അഫ്ഗാന് ക്രിക്കറ്റില്‍ സംഭവിക്കുന്നത്
👉No Sound On Ultra Edge
— Sir Ravindra Jadeja (@SirJadeja) September 25, 2018
👉Was Missing The Stumps
If KL Rahul Wouldn't Have Wasted That Review, MS Dhoni Would've Been Notout And Still On The Crease. #INDvsAFG #INDvAFG #AFGvIND #AFGvsIND pic.twitter.com/wkDetLtHco
KL Rahul played a fancy reverse sweep exposing middle &Leg stumps,knowing that he was out wasted the review,as no reviews left Dhoni & Karthik both had to pay for POOR UMPIRING,
— royjoy (@royji7306) September 26, 2018
Rayadu also thrown his wicket when he was set.
DISAPPOINTING !
Jadeja Rashid Dhoni Asia Cup #INDvAFG, pic.twitter.com/BoqmfXkP3O