തലകുത്തി മറിഞ്ഞ ക്യാച്ച് പാഴാക്കുന്ന ചാഹലിനെ കണ്ട് അന്തിച്ചുനിന്ന ധോണി
|തളികയിലെന്ന പോലെ ലഭിച്ച അവസരം പാഴാക്കിയ ചാഹലിന്റെ പ്രകടനത്തിലെ നിരാശ ബൗളര്‍ ജഡേജ പരസ്യമാക്കിയപ്പോള്‍ നിര്‍വികാര മുഖഭാവത്തിലായിരുന്നു ധോണി.
ഏഷ്യ കപ്പിലെ ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റമുട്ടുന്നു. ബംഗ്ലാ ഓപണറും അപകടകാരിയായ ബാറ്റ്‌സ്മാനുമായ ലിറ്റണ്‍ ദാസിനെ പുറത്താക്കാനുള്ള സുന്ദര അവസരമാണ് പന്ത്രണ്ടാം ഓവറില്‍ ചാഹലിന് ലഭിച്ചത്. തളികയിലെന്ന പോലെ ലഭിച്ച അവസരം പാഴാക്കിയ ചാഹലിന്റെ പ്രകടനത്തിലെ നിരാശ ബൗളര്‍ ജഡേജ പരസ്യമാക്കിയപ്പോള്‍ നിര്‍വികാര മുഖഭാവത്തിലായിരുന്നു ധോണി.
52 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ലിറ്റണ്‍ ദാസിനെ പുറത്താക്കാനുള്ള അവസരമാണ് ചാഹല്‍ പാഴാക്കിയത്. പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്ത് ലിറ്റണ്‍ ദാസ് ഉയര്‍ത്തിയടിച്ചു. പന്ത് പൊങ്ങി പോകുന്നത് കണ്ട് ലിറ്റണ്‍ ദാസിന്റെ മുഖത്തുപോലും നിരാശ പ്രകടമായിരുന്നു. അപ്പോഴാണ് ചാഹലിന്റെ രൂപത്തില്‍ ലിറ്റണ്‍ ദാസിന് ജീവിതം നീട്ടിക്കിട്ടുന്നത്. ഒരിക്കല്‍ പോലും പന്തിന്റെ ദിശ മനസിലാക്കാന്‍ കഴിയാതിരുന്ന ചാഹല്‍ പന്തിനൊപ്പം വീണ് തലകുത്തി മറിഞ്ഞു. പിന്നീട് 120 റണ്‍സെടുത്ത ശേഷമാണ് ബംഗ്ലാദേശിന്റെ ആദ്യവിക്കറ്റ് വീണത്. ലിറ്റണ്‍ ദാസ് 117 പന്തില്‍ 121 റണ്ണടിച്ച് ബംഗ്ലാദേശ് സ്‌കോറിംങിന്റെ നട്ടെല്ലാവുകയും ചെയ്തു.