മാത്യു ഹെയ്‍ഡന് എന്താണ് സംഭവിച്ചത് ?...
|നോര്‍ത്ത് സ്ട്രാഡ് ബ്രോക് ദ്വീപിലായിരുന്നു സര്‍ഫിങ്. മകന്‍ ജോഷിനൊപ്പമായിരുന്നു അവധിക്കാല ആഘോഷത്തിന് ഹെയ്‍ഡന്‍ ക്വീന്‍സ്‍ലാന്‍ഡില്‍ എത്തിയത്.
മുന്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് സര്‍ഫിങ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്ക്. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ വിവരം ഹെയ്ഡന്‍ തന്നെയാണ് അറിയിച്ചത്. ക്വീന്‍സ്‍ലാന്‍ഡില്‍ വിനോദ സഞ്ചാരത്തിനിടെയായിരുന്നു അപകടം.
നോര്‍ത്ത് സ്ട്രാഡ് ബ്രോക് ദ്വീപിലായിരുന്നു സര്‍ഫിങ്. മകന്‍ ജോഷിനൊപ്പമായിരുന്നു അവധിക്കാല ആഘോഷത്തിന് ഹെയ്‍ഡന്‍ ക്വീന്‍സ്‍ലാന്‍ഡില്‍ എത്തിയത്. സര്‍ഫിങ് ആവേശത്തിലായിരുന്നു ആ സമയം മുഴുവനും. ഒരു മണിക്കൂറിലേറെ സര്‍ഫിങില്‍ ഏര്‍പ്പെട്ടു. സര്‍ഫിങ് ആഘോഷിച്ചിരുന്നത് മാത്രമായിരുന്നു ഓര്‍മയിലുള്ളത്. പെട്ടെന്നാണ് തനിക്ക് അടിതെറ്റിയത്. ശരീരഭാരം കൂടിയായപ്പോള്‍ തിരമാല എന്നെ ഉഴുതുമറിച്ചു. ചീറിപ്പാഞ്ഞുവന്ന ഒരു ബുള്ളറ്റില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടതു പോലെയാണ് തനിക്ക് തോന്നിയത്. കഴുത്ത് തിരിഞ്ഞുപോയത് പോലെയായിരുന്നു അവസ്ഥ. ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് എങ്ങനെയോ രക്ഷപെട്ടത്. ഗുരുതരമായി പരിക്കേറ്റ തന്നെ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചവരോടാണ് ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത്. പരിക്ക് ഭേദമായി ആരോഗ്യം വീണ്ടെടുത്താല്‍ താന്‍ വീണ്ടും സര്‍ഫിങിന് എത്തുമെന്നും ഹെയ്ഡന്‍ പറയുന്നു. 46 കാരനായ ഹെയ്‍ഡന്‍ 2009 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.