പൃഥ്വിഷായുടെ ചിത്രം ഉപയോഗിച്ച പരസ്യം പുലിവാലായി, കമ്പനികള്‍ക്കെതിരെ നടപടി
|വെസ്റ്റ്ഇന്‍ഡീസിനെതിരെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടി ഞെട്ടിച്ച പൃഥ്വിഷായെ സ്വന്തമാക്കാനൊരുങ്ങുകയാണ് പരസ്യക്കമ്പനികളെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെഞ്ച്വറി നേടിയതിന് പിന്നാലെ ചില കമ്പനികള്‍ പരസ്യങ്ങളില്‍ പൃഥ്വിഷായുടെ ചിത്രം ഉപയോഗിച്ചതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. ഔദ്യോഗികമായി താരം ഇതുവരെ ഒരു കമ്പനിയുമായി പരസ്യ കരാറിലേര്‍പ്പെട്ടിട്ടില്ല.
#Amul Topical: Youngest Indian to score debut test century! pic.twitter.com/C04aXhSM4l
— Amul.coop (@Amul_Coop) October 5, 2018
സ്വിഗ്ഗി, ഫ്രീചാര്‍ജ്, അമൂല്‍ എന്നീ കമ്പനികളാണ് പൃഥ്വിഷായുടെ പരസ്യം ഉപയോഗിച്ചത്. സെഞ്ച്വറി നേടിയ പൃഥ്വിയെ അഭിനന്ദിക്കുകയും ഈ നേട്ടം തങ്ങളുടെ സേവനവുമായി കൂട്ടിയിണക്കി പരസ്യത്തിന് ഉപയോഗിച്ച കമ്പനികള്‍ക്കെതിരെയാണ് നടപടി. നഷ്ടപരിഹാരമായ ഒരു കോടി ആവശ്യപ്പെട്ട് ഇത്തരം കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഷായുടെ മാനേജ്‌മെന്റായ ബൈസ്‌ലൈന്‍ വെഞ്ചേഴ്‌സ്. അതേസമയം സംഭവം വാര്‍ത്തയായതോടെ ഷായുടെ ചിത്രം വെച്ചുള്ള ട്വീറ്റുകള്‍ കമ്പനികള്‍ നീക്കം ചെയ്തു.
ये à¤à¥€ पà¥�ें- പൃഥ്വി ഷാ അരങ്ങേറ്റ സെഞ്ച്വറിയോടെ സ്വന്തമാക്കിയ നേട്ടങ്ങളറിയാം
അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറികള്‍ കുറിച്ച് ശ്രദ്ധേയനായ ചരിത്രമുള്ളതിനാല്‍ രാജ്‌കോട്ട് ടെസ്റ്റിലെ ശ്രദ്ധപോയത് മുഴുവനും ഷായുടെ ബാറ്റിലേക്കായിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല. രഞ്ജിക്കും ദുലീപ് ട്രോഫിക്കും പിന്നാലെ പൃഥ്വിഷാ അന്താരാഷ്ട്ര ടെസ്റ്റിലും സെഞ്ച്വറിയോടെ വരവറിയിച്ചു. 134 റണ്‍സ് നേടിയ പൃഥ്വിഷാ, ബിഷുവിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ഷായുടെ പേരിലാണ്.