Cricket
ആദ്യം ടീമിലെടുത്തു, പിന്നീട് പിന്മാറി; സൂപ്പര്‍താരങ്ങളില്ലാതെ വിന്‍ഡീസ് 
Cricket

ആദ്യം ടീമിലെടുത്തു, പിന്നീട് പിന്മാറി; സൂപ്പര്‍താരങ്ങളില്ലാതെ വിന്‍ഡീസ് 

ജഷീന പുലാമന്തോള്‍
|
17 Oct 2018 11:25 AM GMT

വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലെവിസും ഇന്ത്യക്കെതിരായ വിന്‍ഡീസ് ടീമില്‍ നിന്ന് പിന്മാറി. 

ക്രിസ് ഗെയിലിന് പിന്നാലെ വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലെവിസും ഇന്ത്യക്കെതിരായ വിന്‍ഡീസ് ടീമില്‍ നിന്ന് പിന്മാറി. ക്രിസ് ഗെയില്‍ ടീമിലുള്‍പ്പെടുത്തരുതെന്ന് നേരത്തെ ആവശ്യപ്പെട്ടതിനാലാണ് സെലക്ടര്‍മാര്‍ അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്. എന്നാല്‍ ലെവിസിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് ടീമില്‍ നിന്ന് പിന്മാറുന്നതെന്നാണ് ലെവിസ് വ്യക്തമാക്കുന്നത്. ലെവീസിന് പകരക്കാരനായി കീരന്‍ പവലിനെ ഉള്‍പ്പെടുത്തി. ഇന്ത്യക്കെതിരായ ഏകദിന-ടി20 ടീമുകളില്‍ നിന്നാണ് പവല്‍ പിന്‍വാങ്ങുന്നത്.

ലെവീസിന്റെ പിന്മാറ്റം വിന്‍ഡീസിന് കനത്ത തിരിച്ചടിയാണ്. ഗെയില്‍, റസല്‍ എന്നീ പവര്‍ഹിറ്റര്‍മാര്‍ ഏകദിന ടീമില്‍ ഇല്ല. പിന്നാലെയാണ് മറ്റൊരു തകര്‍പ്പന്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ലെവിസും ടീമില്‍ നിന്ന് പിന്മാറുന്നത്. ഗെയില്‍ പിന്മാറ്റ കാരണമായി പറഞ്ഞതും വ്യക്തിപരമായ കാരണങ്ങളാണെന്നാണ്. ടെസ്റ്റില്‍ തോറ്റമ്പിയാണ് വിന്‍ഡീസ് ഏകദിനത്തിനെത്തുന്നത്. രണ്ടാം ടെസ്റ്റില്‍ ടിവി അമ്പയറോട് കയര്‍ത്തതിന് അവരുടെ പരിശീലകന് രണ്ട് ഏകദിനത്തില്‍ നിന്ന് വിലക്കും നേരിടുന്നുണ്ട്.

ഏകദിനടീം: ജേസണ്‍ ഹോള്‍ഡര്‍(നായകന്‍), ഫാബിയന്‍ അലെന്‍, സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷു, ചന്ദര്‍പോള്‍ ഹേമരാജ്, ഷിംറോണ്‍ ഹെറ്റ്മയര്‍,ഷായ് ഹോപ്, അല്‍സാരി ജോസഫ്, കീരണ്‍ പവല്‍, ആഷ്‌ലി നഴ്‌സ്, കീമോ പോള്‍, റോമാന്‍ പവല്‍, കീമര്‍ റോച്ച്, മാര്‍ലോണ്‍ സാമുവല്‍സ്, ഒഷാനെ തോമസ്

ये भी पà¥�ें- ഇന്ത്യക്കെതിരായ പരമ്പര; ഏകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ച് വിന്‍ഡീസ് 

Similar Posts