ആരെയും ചിരിപ്പിക്കും ഈ റണ്ണൗട്ട്; നാണംകെട്ട് പാകിസ്താന്‍
|പാക് സ്കോര്‍ 160 ല്‍ നില്‍ക്കെയാണ് പാകിസ്താന് നാണക്കേടുണ്ടാക്കിയ സംഭവം. പീറ്റര്‍ സിഡിലിന്‍റെ പന്ത് അസ്ഹര്‍ അലിയുടെ എഡ്ജിലൂടെ തേര്‍ഡ് മാനിലേക്ക് കുതിച്ചു.
ക്രിക്കറ്റില്‍ റണ്ണൗട്ടിന്‍റെ പല അവസ്ഥാന്തരങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പക്ഷേ ഇത്രയും ചിരിപ്പിക്കുന്ന ഒരു വേര്‍ഷന്‍ ഇതാദ്യാ. മണിച്ചിത്രത്താഴിലെ സംഭാഷണം കുറച്ചൊന്ന് മാറ്റിയെങ്കിലും ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക് താരം അസ്ഹര്‍ അലി പുറത്തായ റണ്ണൗട്ട് ഇതിന് യോജിക്കും. കാരണം ഇതുപോലൊരു റണ്ണൗട്ട് ആരാധകര്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടാകില്ല.
പാക് സ്കോര്‍ 160 ല്‍ നില്‍ക്കെയാണ് പാകിസ്താന് നാണക്കേടുണ്ടാക്കിയ സംഭവം. പീറ്റര്‍ സിഡിലിന്‍റെ പന്ത് അസ്ഹര്‍ അലിയുടെ എഡ്ജിലൂടെ തേര്‍ഡ് മാനിലേക്ക് കുതിച്ചു. പന്തിന്‍റെ വേഗത കണ്ട് പകുതി ഓടിയ അസ്ഹര്‍ അലി ബൌണ്ടറി ഉറപ്പിച്ച് പിച്ചിന്‍റെ മധ്യത്തില്‍ അസാദ് ഷഫീഖുമായി കുശലംപറഞ്ഞ് നിന്നു. ഇതിനിടെ പന്തിന് പിന്നാലെ ഓടിയ മിച്ചല്‍ ബൌണ്ടറി ലൈനിന്‍റെ തൊട്ടടുത്ത് നിശ്ചലമായി കിടന്ന പന്തെടുത്ത് കീപ്പര്‍ ടിം പെയ്‍ന് കൈമാറി. പന്ത് കൈയ്യില്‍ കിട്ടിയ ഉടനെ പെയ്‍ന്‍ വിക്കറ്റിളക്കി. ഓസീസ് താരങ്ങളോടെ ആഹ്ലാദം കണ്ടിട്ടും അസ്‍ഹറിനും കൂട്ടാളിക്കും ഒന്നും മനസിലായില്ല. ഏതായാലും അമിത ആത്മവിശ്വാസം വിക്കറ്റിളക്കിയപ്പോള്‍ അസ്ഹറിനെയും അസാദിനെയും ട്രോളില്‍ മുക്കിയെടുക്കുകയാണ് സോഷ്യല്‍മീഡിയ.