Cricket
‘ഒരു നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളര്‍ വരുന്നു’; അബ്ബാസിനെ പ്രശംസിച്ച് സ്റ്റെയിന്‍ 
Cricket

‘ഒരു നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളര്‍ വരുന്നു’; അബ്ബാസിനെ പ്രശംസിച്ച് സ്റ്റെയിന്‍ 

Web Desk
|
19 Oct 2018 11:11 AM GMT

യുഎഇയില്‍ ആസ്‌ട്രേലിയയെ തകര്‍ത്ത് പാകിസ്താന്‍ പരമ്പര സ്വന്തമാക്കുന്നതിന് പിന്നലെ കേന്ദ്രമായത് മുഹമ്മദ് അബ്ബാസ് എന്ന പേസ് ബൗളര്‍. 

യുഎഇയില്‍ ആസ്‌ട്രേലിയയെ തകര്‍ത്ത് പാകിസ്താന്‍ പരമ്പര സ്വന്തമാക്കുന്നതിന് പിന്നലെ കേന്ദ്രമായത് മുഹമ്മദ് അബ്ബാസ് എന്ന പേസ് ബൗളര്‍. പാക് ക്രിക്കറ്റില്‍, പേസ് ബൗളര്‍മാര്‍ക്ക് ക്ഷാമമുണ്ടാവാറില്ല. ഒരോ കാലയളവിലും ശക്തരായ പേസ് ബൗളര്‍മാര്‍ ഉയര്‍ന്നുവരും. ആ നിരയിലേക്ക് എത്തിയ അവസാനത്തെയാളാണ് മുഹമ്മദ് അബ്ബാസ് എന്ന മീഡിയം പേസ് ബൗളര്‍. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഈ താരം വീഴ്ത്തിയത് 17 വിക്കറ്റുകളാണ്. അതില്‍ രണ്ടാം ടെസ്റ്റിലാണ് അബ്ബാസിന്റെ പേസിലെ സ്വിങും കൃത്യതയും കംഗാരുപ്പടക്ക് നല്ലവണ്ണം മനസിലായത്.

രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തുകയും കളിയിലെ താരമായും പരമ്പരയിലെ തന്നെ താരമായും അബ്ബാസിനെ തെരഞ്ഞെടുത്തു. ഇപ്പോഴിതാ അബ്ബാസിനെ പ്രശംസിച്ച് എത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ സ്പീഡ് എക്സ്പ്രസ് ഡെയ്ല്‍ സ്റ്റെയിന്‍ ആണ്. ടെസ്റ്റില്‍ ഒരു പുതിയ നമ്പര്‍ വണ്‍ ബൗളര്‍ വരുന്നതായി ഞാന്‍ കാണുന്നു എന്നായിരുന്നു സ്റ്റെയിനിന്റെ ട്വീറ്റ്. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍, പോള്‍ കോളിങ് വുഡ് എന്നിവരും സ്റ്റെയിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തു. രണ്ടാം ടെസ്റ്റില്‍ 373 റണ്‍സിനായിരുന്നു പാകിസ്താന്റെ ജയം. യു.എ.ഇയില്‍ ആദ്യമായി പതിനഞ്ചോ അതിന് മുകളിലോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറാവാനും അബ്ബാസിനായി.

കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയക്ക് ഒരു തരത്തിലും രക്ഷയില്ലായിരുന്നു. 43 റണ്‍സെടുത്ത മാര്‍നസ് ലാബഷെയ്ന്‍ ആണ് ആസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ആരോണ്‍ ഫിഞ്ച്(31)ട്രാവിസ് ഹെഡ്(36) എന്നിവര്‍ ശ്രമിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. 99 റണ്‍സെടുത്ത ബാബര്‍ അസമിന്റെയും 66 റണ്‍സ് നേടിയ ഫഖര്‍ സമാന്റെയും നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെയും(81) മികവിലാണ് പാകിസ്താന്‍ രണ്ടാം ഇന്നിങ്‌സില്‍ 400 റണ്‍സ് നേടിയത്. ഒന്നാം ഇന്നിങ്‌സിലെ ലീഡ് ഉള്‍പ്പെടെ കൂറ്റന്‍ വിജയലക്ഷ്യമാണ്(538) പാകിസ്താന്‍ ആസ്‌ട്രേലിയക്ക് മുമ്പില്‍ വെച്ചത്.

ये भी पà¥�ें- അബ്ബാസിന്റെ പേസ് ബൗളിങ്ങില്‍ ആസ്‌ട്രേലിയ വീണു; പരമ്പര സ്വന്തമാക്കി പാകിസ്താന്‍ 

Similar Posts