Cricket
എന്ത് കൊണ്ട് ധോണി; ഈ ക്യാച്ച് അതിനുത്തരം നല്‍കും 
Cricket

എന്ത് കൊണ്ട് ധോണി; ഈ ക്യാച്ച് അതിനുത്തരം നല്‍കും 

Web Desk
|
27 Oct 2018 8:53 AM GMT

പൂനെ ഏകദിനത്തിലെ അഞ്ചാം ഓവറില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ധോണി 

ടി20 ടീമില്‍ നിന്നൊഴിവാക്കിയതിന് ധോണി മറുപടി പറയുകയാണോ. പൂനെ ഏകദിനത്തില്‍ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത് മഹേന്ദ്ര സിങ് ധോണിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍. ജസ്പ്രീത് ബുംറക്കാണ് വിക്കറ്റ്. ഹേമരാജാണ് പുറത്തായത്. തന്റെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറും സിക്‌സറും പായിച്ച ഹേമരാജിന് ബുംറ കെണിയൊരുക്കി. ഷോട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച ഹേമരാജിന് പാളി. ടോപ് എഡ്ജില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ക്ക് പിന്നിലൂടെ ഉയര്‍ന്നു. എന്നാല്‍ പന്തിന് പിന്നാലെ ഓടി മനോഹരമായൊരു ഡൈവിങ് ക്യാച്ചിലൂടെ ധോണി പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു. ‘ബ്രില്യന്‍ഡ് ക്യാച്ച്’ എന്നായിരുന്നു ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലയുടെ കമന്റ്. ധോണിയുടെ കായിക ക്ഷമത ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നതാണ് ഈ ക്യാച്ചെന്നും അദ്ദേഹം കുറിച്ചു.

Similar Posts