Cricket
ഇന്ത്യയുടെ ‘ഹെവി റണ്‍ ചലഞ്ചിന്’ മുന്നില്‍ തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്
Cricket

ഇന്ത്യയുടെ ‘ഹെവി റണ്‍ ചലഞ്ചിന്’ മുന്നില്‍ തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്

Web Desk
|
29 Oct 2018 3:03 PM GMT

രണ്ടാം മത്സരത്തിലെ സമനിലക്കും മൂന്നാം മത്സരത്തിലെ തോല്‍വിക്കും കണക്ക് തീര്‍ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ പ്രകടനം

വെസ്റ്റ് ഇന്‍റീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 224 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. രണ്ടാം മത്സരത്തിലെ സമനിലക്കും മൂന്നാം മത്സരത്തിലെ തോല്‍വിക്കും കണക്ക് തീര്‍ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ പ്രകടനം. 378 എന്ന വമ്പന്‍ ടോട്ടല്‍ ലക്ഷ്യം വച്ച് ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് ഇന്ത്യയുടെ ബൌളിങ്ങിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. വെസ്റ്റ് ഇന്‍റീസ് 36.2 ഓവറില്‍ 153 റണ്‍സിന് പുറത്തായി. അഞ്ചാം ഓവറില്‍ ബുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ റായിഡുവിന് ക്യാച്ച് നല്‍കി 14 റണ്‍സെടുത്ത് ഹേമ്‍രാജ് മടങ്ങി. അതേ ഓവറല്‍ തന്നെ കുല്‍ദീപ് യാദവിന്‍റെ ഒരു കിടിലന്‍ ത്രോയില്‍ കുടുങ്ങി ഷായ് ഹോപ്പ് റണ്ണൌട്ടായി. റണ്ണൊന്നുമെടുക്കാതെ പുറത്തായ ഹോപ്പ് ടൂര്‍ണ്ണമെന്‍റില്‍ ഉടനീളം വിന്‍റീസിനായി മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, അടുത്ത ഓവറില്‍ തന്നെ വിന്‍റീസിന്‍റെ അടുത്ത ബാറ്റ്സ്മാനും റണ്ണൌട്ടായി. പവ്വലിനെ പുറത്താക്കിയതിന് പിന്നില്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ അസാമാന്യ ഫീല്‍ഡിങ് പ്രകടനമായിരുന്നു. വിന്‍ഡീസ് വലിയൊരു പ്രതിസന്ധി ഖട്ടത്തിലൂടെ കടന്ന് പോവുകയായിരുന്നു.

കാര്യങ്ങളെല്ലാം തങ്ങള്‍ തിരിച്ച് പിടിക്കുകയാണെന്ന പ്രതീക്ഷയായിരുന്നു സാമുവല്‍സും ഹെറ്റ്മെയറും നല്‍കിയത്. പക്ഷെ, പത്താം ഓവറില്‍ ഖലീല്‍ അഹ്മദിന്‍റെ പന്തില്‍ ഹെറ്റ്മെയര്‍ എല്‍.ബി.ഡബ്യുവില്‍കുടുങ്ങി. പന്ത്രണ്ടാം ഓവറില്‍ സ്കോര്‍ 47 റണ്‍സില്‍ നില്‍ക്കെ റോവ്മാന്‍ പവലും യാത്രയായപ്പോള്‍ വിന്‍റീസ് പ്രതീക്ഷകള്‍ ഏകദേശം അവസാനിച്ച മട്ടായിരുന്നു. ഖലീല്‍ അഹ്മദിന്‍റെ മനോഹരമായ പന്തില്‍ ബൌള്‍ഡായാണ് പവല്‍ മടങ്ങിയത്. തുടര്‍ന്നും വിന്‍റീസിന് ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നു. ഖലീല്‍ അഹ്മദ് തന്‍റെ മൂന്നാമത്തെ വിക്കറ്റും നേടി. സാമുവല്‍സിന്‍റെ വിക്കറ്റ് സ്ലിപ്പില്‍ നില്‍ക്കുന്ന രോഹിത് ശര്‍മ്മയുടെ കൈകളില്‍ ഭദ്രമായിരുന്നു. ഇത് പോലെ കൃത്യമായ ഇടവേളകളില്‍ വിന്‍റീസിന് വിക്കറ്റുകള്‍ നഷ്ടമായി. തകര്‍ച്ചയില്‍ നിന്നും വിന്‍റീസിന് കരകയറാനായില്ല. വിന്‍റീസ് ഇന്നിങ്സ് 153 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്ക് 224 റണ്‍സ് വിജയം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലായി.

ये भी पà¥�ें- വിന്‍റീസിന് ഇന്ത്യയുടെ ‘ഹെവി റണ്‍ ചലഞ്ച്’

വിന്‍ഡീസിന് വേണ്ടി ഹോള്‍ഡര്‍ പുറത്താകാതെ 54 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ഖലീല്‍ അഹ്മദ് മൂന്നും കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ ബുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, രോഹിത് ശര്‍മ്മയുടെയും അമ്പാട്ടി റായിഡുവിന്‍റെയും സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തിരുന്നു. രോഹിത് 137 പന്തുകളില്‍ നിന്നും 162 റണ്‍സെടുത്തു. റായിഡു 81 പന്തുകളില്‍‌ നിന്നും 100 റണ്‍സും. നവംബര്‍‍ ഒന്നിന് പരമ്പരയിലെ അവസാനത്തെ മത്സരം തിരുവനന്ദപുരത്ത് നടക്കും.

Similar Posts