ടീം ഇന്ത്യയുടെ മെനുവില്‍ നിന്ന് ബീഫ് ഔട്ട്
|ആസ്ട്രേലിയന്‍ പരമ്പരക്ക് ടീം ഇന്ത്യയുടെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്ത്.
ആസ്ട്രേലിയന്‍ പരമ്പരക്ക് ടീം ഇന്ത്യയുടെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്ത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയില്‍ ബീഫ് ഉള്‍പ്പെടുത്തിയ വിഭവം ലഞ്ചിനുണ്ടായിരുന്നു. ടീം ഇന്ത്യയുടെ ഭക്ഷണ മെനുവിന്റെ ട്വീറ്റും അന്ന് ബി.സി.സി.ഐ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ വിമര്‍ശവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഈ വിമര്‍ശനം കണക്കിലെടുത്താണ് വരുന്ന ആസ്ട്രേലിയന്‍ പരമ്പരക്ക് ടീം ഇന്ത്യയുടെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബീഫ് വിഭവം ഒഴിവാക്കണമെന്ന് ബി.സി.സി.ഐ ക്രിക്കറ്റ് ആസ്ട്രേലിയ യോട് ആവശ്യപ്പെട്ടതായാണ് വിവരം. ബി.സി.സി.ഐയിലെ ചില അംഗങ്ങള്‍ കഴിഞ്ഞ ദിവസമാണ് ആസ്ട്രേലിയ സന്ദര്‍ശിക്കുകയും ഭക്ഷണകാര്യങ്ങളിലുള്പ്പെടെ ചില നിര്‍ദ്ദേശങ്ങള്‍ വെക്കുകയും ചെയ്തത്. ടീം ഇന്ത്യയുടെ യാത്ര, തങ്ങുന്ന ഹോട്ടല്‍ എന്നിവ സംബന്ധിച്ചും സംഘം പരിശോധിച്ചിരുന്നു. അതേസമയം ഭക്ഷണകാര്യത്തിന് ആസ്ട്രേലിയയിലെ ഒരു ഇന്ത്യന്‍ ഹോട്ടലുമായി ഈ പ്രതിനിധികള്‍ കരാറിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
A well earned Lunch for #TeamIndia.
— BCCI (@BCCI) August 11, 2018
You prefer? #ENGvIND pic.twitter.com/QFqcJyjB5J
ആസ്ട്രേലിയയിൽനിന്നു താരങ്ങൾക്കു ലഭിക്കുന്നതു രുചിയില്ലാത്ത ഭക്ഷണമാണെന്നു പരാതി ഉയർന്നിരുന്നു. വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്നലെയാണ് സമാപിച്ചത്. പിന്നാലെ ടി20യുണ്ട്. അതിന് ശേഷമാണ് ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര. ടി20യോടെയാണ് പരമ്പര തുടങ്ങുന്നത്. ഇതിനുള്ള ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.