വിന്‍ഡീസിനെതിരായ ആദ്യ ടി20; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
|പന്ത്രണ്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അന്തിമ ഇലവന്റെ കാര്യം നാളത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച്
ടെസ്റ്റിലേയും ഏകദിനത്തിലേതും പോലെ മത്സരത്തിന് ഒരു ദിവസം മുമ്പെ ടി20 ടീമിനെ പ്രഖ്യാപിച്ചും ഇന്ത്യയൊരുങ്ങുന്നു. പതിവ് പോലെ പന്ത്രണ്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അന്തിമ ഇലവന്റെ കാര്യത്തില്‍ ടോസിന്റെ സമയത്തെ പ്രഖ്യാപനം വരൂ. കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. കോഹ്‌ലിയും എം.എസ് ധോണിയും ഇല്ല എന്നതാണ് പ്രത്യേകത. കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ധോണിയെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. അതേസമയം ധോണിയെ ഒഴിവാക്കിയത് സംബന്ധിച്ച വിവാദം അടങ്ങിയിട്ടുമില്ല. വിന്‍ഡീസ് പരമ്പരയിലാണ് നേരത്തെ ടീം പ്രഖ്യാപിക്കുന്ന രീതിക്ക് ഇന്ത്യ തുടക്കമിടുന്നത്.
ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ എത്തുന്നത്. ടെസ്റ്റില്‍ ഇന്ത്യയുടേത് സമ്പൂര്‍ണ വിജയമാണെങ്കില്‍ ഏകദിനത്തില്‍ 3-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒരു മത്സരം വിന്‍ഡീസ് ജയിച്ചപ്പോള്‍ മറ്റൊന്ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. ധോണിക്ക് പകരക്കാരനായി റിഷബ് പന്ത് ടീമിലെത്തുമ്പോള്‍ ദിനേശ് കാര്‍ത്തിക്ക് ചിലപ്പോള്‍ പുറത്തിരിക്കേണ്ടിവരും. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അന്തിമ ഇലവനില്‍ ഇടം നേടാനും സാധ്യത കൂടുതലാണ്.
രോഹിത് ശര്‍മ്മ(നായകന്‍),ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷബ് പന്ത്, മനീഷ് പാണ്ഡെ,ദിനേശ് കാര്‍ത്തിക്, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, ഖലീല്‍ അഹമ്മദ്, യൂസുവേന്ദ്ര ചാഹല്‍.