Cricket
ഇത് നാണക്കേട്; വിന്‍ഡീസിലെ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ഹൂപ്പര്‍ 
Cricket

ഇത് നാണക്കേട്; വിന്‍ഡീസിലെ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ഹൂപ്പര്‍ 

Web Desk
|
5 Nov 2018 1:54 PM GMT

വെസ്റ്റ്ഇന്‍ഡീസ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ വിമര്‍ശവുമായി മുന്‍ വിന്‍ഡീസ് താരം കാള്‍ഹൂപ്പര്‍. 

വെസ്റ്റ്ഇന്‍ഡീസ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ വിമര്‍ശവുമായി മുന്‍ വിന്‍ഡീസ് താരം കാള്‍ഹൂപ്പര്‍. എവിന്‍ ലെവിസ്, ക്രിസ് ഗെയില്‍ എന്നിവര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൂപ്പറിന്റെ വിമര്‍ശം. നേരത്തെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഹൂപ്പര്‍ വിമര്‍ശവുമായി എത്തിയിരുന്നു. പോരാത്തതിന് അന്ന് വിന്‍ഡീസിനെ വിമര്‍ശിച്ച ഹര്‍ഭജന്‍ സിങിനെതിരെയും ഹൂപ്പര്‍ രംഗത്ത് എത്തിയിരുന്നു.

ചിലര്‍ കളിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല എന്നത് നാണക്കേടാണ്, എന്ത്‌കൊണ്ട് അവര്‍ കളിക്കുന്നില്ല എന്ന് എനിക്കറിയില്ല, ദേശീയ ടീമിനായി കളിക്കാന്‍ താല്‍പര്യമില്ല എന്നാണ് അത് വ്യക്തമാക്കുന്നതെന്നും ഹൂപ്പര്‍ പറഞ്ഞു. ടെസ്റ്റില്‍ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തോറ്റ വിന്‍ഡീസ് ഏകദിന പരമ്പരയിലാണ് അല്‍പമെങ്കിലും പൊരുതിയത്. ഒരു മത്സരം ജയിക്കുകയും മറ്റൊന്ന് സമനിലയിലാക്കുകയും ചെയ്തു.

വിന്‍ഡീസിലെ ഇപ്പോഴത്തെ യുവനിരക്ക് സമയം ആവശ്യമാണ്, മുതിര്‍ന്ന താരങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മത്സരങ്ങളടങ്ങിയ ടി20യല്‍ ആദ്യം മത്സരവും വിന്‍ഡീസ് തോറ്റു. രണ്ടാം ടി20 നാളെ ലക്നോവില്‍ തുടക്കമാവും.

Similar Posts