ഐ.പി.എല്‍; ഹൈദരാബാദ് വിട്ട ധവാന് ഇനി പുതിയ തട്ടകം
|ഏറെക്കാലം ഐ.പി.എല്ലില്‍ പാഡണിഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിട്ട് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്.
ഏറെക്കാലം ഐ.പി.എല്ലില്‍ പാഡണിഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിട്ട് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. ഡല്‍ഹി ഡയര്ഡെവിള്സിലേക്കാണ് ശിഖര്‍ ധവാന് മടങ്ങുന്നത്. ഐ.പി.എല്ലിലെ തുടക്കത്തില്‍ ശിഖര്‍ ധവാന് ഡല്‍ഹിക്കായി കളിച്ചിരുന്നു. ഡല്‍ഹി തന്നെയാണ് ധവാന് മടങ്ങിയെത്തുന്ന വിവരം ട്വിറ്ററിലൂടെ അറിയിക്കുന്നത്. താരം ഹൈദരാബാട് വിടാനൊരുങ്ങുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Brace yourselves, for he has returned, where it all began!
— Delhi Daredevils (@DelhiDaredevils) November 5, 2018
Welcome Home, Shikhar Dhawan. 🙌#DilDilli #Dhadkega pic.twitter.com/LFGMxs1bEk
ടീമുമായി ഉള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ധവാനെ മറ്റൊരു ടീമിലേക്ക് മാറാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐ.പി.എല്ലില്‍ ധവാന്റെ നാലാമത്തെ ടീമാണ് ഡല്‍ഹി. ആദ്യം ഡല്‍ഹിയിലും പിന്നെ മുംബൈ ഇന്ത്യന്‍സിലേക്കും ധവാന് മാറി. ശേഷം ഡെക്കാന്‍ ചാര്‍ജേഴ്സിലും എത്തി. പിന്നീടാണ് ഹൈദരാബാദിലേക്ക് എത്തുന്നത്. ധവാനെ എത്തിച്ചതിന് പിന്നാലെ അഭിഷേക് ശര്‍മ്മ, ശഹബാസ് നദീം, വിജയ് ശങ്കര്‍ എന്നിവരെ ഡല്‍ഹി റിലീസ് ചെയ്തു. കഴിഞ്ഞ സീസണുകളില്‍ ഹൈദരാബാദിനായി ധവാനായിരുന്നു ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരുന്നത്. ധവാനും വാര്‍ണറും നല്കുന്ന തുടക്കം ടീമിന് മുതല്‍ കൂട്ടായിരുന്നു.
എന്നാല്‍ സസ്പെന്ഷന് നേരിടുന്ന വാര്‍ണറും ടീമിന് പുറത്താകുന്നത് ഹൈദരാബാദിന് ക്ഷീണം ചെയ്യും. ഡിസംബറിലാണ് 2019 ഐ.പിഎല്ലിലേക്കുള്ള ലേലം.