Cricket
ഒരോവറില്‍ 43 റണ്‍സ്; കിവികളുടെ വെടിക്കെട്ട്
Cricket

ഒരോവറില്‍ 43 റണ്‍സ്; കിവികളുടെ വെടിക്കെട്ട്

Web Desk
|
7 Nov 2018 10:19 AM GMT

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടു ന്യൂസിലന്‍ഡ് താരങ്ങള്‍ ചേര്‍ന്ന് മറ്റൊരു ലോക റെക്കോര്‍ഡ് അടിച്ചെടുത്തു. ഒരോവറില്‍ 43 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 

ഒരോവറില്‍ പരമാവധി എത്ര റണ്‍സ് പിറക്കും ? ക്രിക്കറ്റ് ചരിത്രത്തില്‍ യുവരാജ് സിങിനെ ഓര്‍ത്താല്‍ ഒരു ബാറ്റിങ് വെടിക്കെട്ടുണ്ട്. ഒരു ഓവറിലെ ആറു പന്തുകളും സിക്സര്‍ പറത്തി ചരിത്രം സൃഷ്ടിച്ച യുവരാജ്, ക്രിക്കറ്റ് എന്നാല്‍ അത് ബാറ്റ്സ്മാന്‍റെ കളിയാണെന്ന് അടിച്ചു ഉറപ്പിക്കുകയായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടു ന്യൂസിലന്‍ഡ് താരങ്ങള്‍ ചേര്‍ന്ന് മറ്റൊരു ലോക റെക്കോര്‍ഡ് അടിച്ചെടുത്തു. ഒരോവറില്‍ 43 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്റ്റണും ചേര്‍ന്നായിരുന്നു ഈ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. നോ ബോളുകളില്‍ നിന്നടക്കം പന്ത് അതിര്‍ത്തി കടന്നപ്പോള്‍ ആറു സിക്സറുകള്‍ പറന്നു. ആഭ്യന്തര ക്രിക്കറ്റ് മത്സരത്തില്‍ ആയിരുന്നു ഈ വെടിക്കെട്ട് പ്രകടനം. സെന്‍റര്‍ ഡിസ്ട്രിക്സിനെതിരെ നോര്‍ത്തേണ്‍ ഡിസ്ട്രിക്സിന് വേണ്ടിയായിരുന്നു ഈ കിവി താരങ്ങളുടെ മാസ്മരിക ബാറ്റിങ്. 4, 6+nb, 6+nb, 6, 1, 6, 6, 6 ഇങ്ങനെയായിരുന്നു റണ്‍സ് ഒഴുകിയത്.

Similar Posts