Cricket
കോഹ്‌ലിയുടെ വിവാദ പ്രസ്താവനക്ക് നടന്‍ സിദ്ധാര്‍ത്ഥിന്റെ മറുപടി 
Cricket

കോഹ്‌ലിയുടെ വിവാദ പ്രസ്താവനക്ക് നടന്‍ സിദ്ധാര്‍ത്ഥിന്റെ മറുപടി 

Web Desk
|
8 Nov 2018 8:04 AM GMT

കോഹ്‌ലിയുടെ പ്രസ്താവനക്കെതിരെ നാനാഭാഗത്ത് നിന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് നടന്‍ സിദ്ധാര്‍ത്ഥും രംഗത്ത് എത്തിയിരിക്കുന്നത്.

മറ്റുള്ള രാജ്യത്തിന്‍റെ ക്രിക്കറ്റ് താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെടു ന്നതെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ സിദ്ധാര്‍ത്ഥ്. കോഹ് ലിയുടെ പ്രസ്താവനക്കെതിരെ നാനാഭാഗത്ത് നിന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് നടന്‍ സിദ്ധാര്‍ത്ഥും രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ പരാമര്‍ശം.

കിങ് കോഹ്‌ലി എന്ന നിലയില്‍ തുടരാനാഗ്രഹിക്കുന്നെങ്കില്‍ ഭാവിയില്‍ കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് ചിന്തിക്കണമെന്ന് വ്യക്തമാക്കുന്നതോടൊ പ്പം രാഹുല്‍ ദ്രാവിന്റെ മുമ്പത്തെയൊരു പ്രസ്താവനയും സിദ്ധാര്‍ത്ഥ് സൂചിപ്പിക്കുന്നുണ്ട്. അതേസമയം ഒരു ഇന്ത്യന്‍ നായകന്റെ വായില് നിന്ന് വരുന്ന എന്തു മാത്രം വിഡ്ഢിത്തം നിറഞ്ഞ വാക്കുകളാണി തെന്നും സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിലുണ്ട്. വേഗത്തില്‍ പതിനായിരം റണ്‍സ്, വേഗത്തില്‍ കൂടുതല്‍ സെഞ്ച്വറികള്‍, തുടങ്ങി ക്രിക്കറ്റിലെ ഒരുവിധം പ്രമുഖ റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കി മുന്നേറുന്നതിനിടെയാണ് ആരാധകര്‍ കിങ് കോഹ്‌ലി എന്ന പേര് വിളിക്കുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ച ജര്‍മ്മന്‍ താരം കെര്‍ബറിനെ പ്രശംസിച്ച് രേഖപ്പെടുത്തിയ ട്വീറ്റും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ ഇഷ്ടപ്പെട്ട വനിത ടെന്നീസ് താരമാണ് കെര്‍ബറെന്ന് ആ ട്വീറ്റില്‍ കോഹ്ലി പറയുന്നുണ്ട്. അണ്ടര്‍ 19 താരമായിരിക്കെ തന്റെ ഇഷ്ടപ്പെട്ട ബാറ്റ്സ്മാന്‍ ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്സാണെന്ന് പറയുന്നതും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പഴയ കാര്യങ്ങള്‍ കോഹ്ലിക്കോര്‍മ്മയില്ലെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പെങ്കിലും പഴയ ട്വീറ്റുകളെങ്കിലും നോക്കുന്നത് നന്നാവുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളൊരു അമിതപ്രാധാന്യം ലഭിച്ച ബാറ്റ്‌സ്മാനാണ്. നിങ്ങളുടെ ബാറ്റിങില്‍ എനിക്ക് ഒരു പ്രത്യേകതയും തോന്നിയിട്ടില്ല. ഇന്ത്യന്‍ കളിക്കാരുടെ ബാറ്റിങിനെക്കാള്‍ എനിക്ക് ഇംഗ്ലീഷ്, ആസ്‌ട്രേലിയന്‍ കളിക്കാരുടെ ബാറ്റിങാണ് ഇഷ്ടപ്പെടാറുള്ളത്.' ഇങ്ങനെയായിരുന്നു ആരാധകന്‍റെ ട്വീറ്റ്. ഇതിന് കൊഹ്‍ലി നല്‍കിയ മറുപടിയാണ് വിവാദമായത്. 'ആയിക്കോട്ടെ, നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയി ജീവിക്കൂ. മറ്റു രാജ്യങ്ങളെ സ്‌നേഹിച്ചു എന്തിനാണ് നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിക്കുന്നത്? നിങ്ങള്‍ക്ക് എന്നെ ഇഷ്ടമല്ലെങ്കില്‍ അത് എനിക്കൊരു പ്രശ്നമല്ല. പക്ഷേ, ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റുള്ളവരെ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.'

ये भी पà¥�ें- വിരാട് കൊഹ്‍ലിയെ പഞ്ഞിക്കിട്ട് ആരാധകര്‍

Related Tags :
Similar Posts