Cricket
ലോകകപ്പാണ് മുഖ്യം; ഇന്ത്യന്‍ പേസ് ബൗളര്‍മാരെ എെ.പി.എല്ലില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് കോഹ്‍ലി
Cricket

ലോകകപ്പാണ് മുഖ്യം; ഇന്ത്യന്‍ പേസ് ബൗളര്‍മാരെ എെ.പി.എല്ലില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് കോഹ്‍ലി

Web Desk
|
8 Nov 2018 4:33 PM GMT

ടീം മാനേജ്മെന്റ് ഇതിലൊരു തീരുമാനമെടുത്താല്‍ തന്നെ, എെ.പി.എല്ലിലെ വിവിധ ഫ്രഞ്ചെയ്സികള്‍ എത്രത്തോളം ഇതിനെ കണക്കിലെടുക്കും എന്നുള്ളതും വലിയ വിഷയമാണ്.

ലോകകപ്പിന് മുന്നോടിയായി വിശ്രമം ആവശ്യമുള്ളതിനാല്‍ അടുത്ത എെ.പി.എല്ലില്‍ ഇന്ത്യന്‍ പേസര്‍മാരെ കളിപ്പിക്കരുതെന്ന ആവശ്യവുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി രംഗത്ത്. ഹെെദരാബാദില്‍ നടന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഷന്റെ(CoA) യോഗത്തിലാണ് കോഹ്‍ലി ഇത്തരമൊരു ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്നത് സംശയകരമാണ്.

അടുത്ത വര്‍ഷം മാര്‍ച്ച് 29ന് ആരംഭിക്കുന്ന എെ.പി.എല്‍ അവസാനിക്കുന്നത് മെയ് 19നാണ്. തുടര്‍ന്ന് ജൂണ്‍ 5ന് ദക്ഷിണാഫിക്കക്കെതിരെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം നടകുമ്പോള്‍, കേവലം 15 ദിവസത്തെ ഇടവേളയാണ് ലഭിക്കുന്നത്. ഇത് ഇന്ത്യന്‍ താരങ്ങള്‍ക്ക്, പ്രത്യേകിച്ചും പേസര്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രയാസമാക്കുമെന്നാണ് കോഹ്‍ലി പറഞ്ഞത്. എന്നാല്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും, വെെസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കും ഇതിനോട് വിയോജിപ്പാണ് ഉള്ളത്. എെ.പി.എല്ലിനെ കളിക്കാര്‍ക്ക് പരിശീല വേദിയാക്കി ഉപയോഗിക്കാമെന്ന എതിര്‍വാദവും മീറ്റിങ്ങില്‍ ഉയരുകയുണ്ടായി.

ടീം മാനേജ്മെന്റ് ഇതിലൊരു തീരുമാനമെടുത്താല്‍ തന്നെ, എെ.പി.എല്ലിലെ വിവിധ ഫ്രഞ്ചെയ്സികള്‍ എത്രത്തോളം ഇതിനെ കണക്കിലെടുക്കും എന്നുള്ളതും വലിയ വിഷയമാണ്. അതിനിടെ, മുംബെെ ഇന്ത്യന്‍സ് എെ.പി.എല്‍ ഫെെനലില്‍ എത്തിയാല്‍, ബൂംറയേ പോലൊരു പേസറെ കളിപ്പിക്കാതിരിക്കാന്‍ പറ്റില്ലെന്ന് മുംബെെ ഇന്ത്യന്‍സ് നായകന്‍ കൂടിയായ രോഹിത് ശര്‍മ പറയുകയുണ്ടായി.

Similar Posts