ക്രിക്കറ്റ് ആസ്ത്രേലിയെ രണ്ട് ഏകദിനങ്ങളടങ്ങുന്ന പര്യടനത്തിന് ക്ഷണിച്ച് പാകിസ്താന്
|2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ലാഹോറില്‍ നിന്ന് ഭീകരര്‍ ആക്രമിച്ചതില്‍ പിന്നെ പാകിസ്താനിലേക്ക് പര്യടനം നടത്തുന്നത് ലോകോത്തര ടീമുകള്‍ താല്കാലികമായി നിര്‍ത്തിയിരുന്നു.
ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക കപ്പിന് മുന്നോടിയായി പാകിസ്താനില്‍ രണ്ട് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര കളിക്കാന്‍ ക്രിക്കറ്റ് ആസ്ത്രേലിയയെ നിര്‍ബന്ധിക്കുകയാണ് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ്. യു.എ.ഇയില്‍ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ആസ്ത്രേലിയക്കെതിരെ കളിക്കുന്നുണ്ടെന്നും അതിന് മുന്‍പായി പാകിസ്താനില്‍ രണ്ട് മത്സരങ്ങള്‍ കളിക്കണമെന്നുമാണ് പാകിസ്താന്റെ ആവശ്യം. പാകിസ്താന് ലോക കപ്പിന് മുന്നോടിയായി അഞ്ച് മത്സരങ്ങളടങ്ങുന്ന ഒരു ഇംഗ്ലണ്ട് പര്യടനവുമുണ്ട്. ആസ്ത്രേലിയ 1998ന് ശേഷം പാകിസ്താനിലേക്ക് ഒരു പര്യടനം നടത്തിയിട്ടില്ല.
ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്മാരായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് കഴിഞ്ഞ് മാര്‍ച്ചില്‍ തിരിച്ച് വരികയും ലോകകപ്പിന് ഒരു മുന്നൊരുക്കമാണിതെന്നും എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. മികച്ച ടീമുകളുടെ പര്യടനങ്ങള്‍ ഇപ്പോള്‍ പാകിസ്താനുള്ള പ്രതിച്ഛായ മാറ്റാനും സഹായകമാകുമെന്നും പി.സി.ബി പറഞ്ഞു.
2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ലാഹോറില്‍ നിന്ന് ഭീകരര്‍ ആക്രമിച്ചതില്‍ പിന്നെ പാകിസ്താനിലേക്ക് പര്യടനം നടത്തുന്നത് ലോകോത്തര ടീമുകള്‍ താല്കാലികമായി നിര്‍ത്തിയിരുന്നു. ഇത്തവണത്തെ ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സിലിന്റെ വാര്‍ഷിക യോഗം പാകിസ്താനില്‍ വച്ചാണ് നടന്നത് എന്നതും പി.സി.ബിക്ക് ഗുണം ചെയ്യുന്ന ഒന്നാണ്.