ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പര; ആസ്ട്രേലിയ ടീം പ്രഖ്യാപിച്ചു
|ഇന്ത്യക്കെതിരെ ആദ്യ രണ്ട് ടെസ്റ്റിനുളള ടീം ആസ്ട്രേലിയ പ്രഖ്യാപിച്ചു
ഇന്ത്യക്കെതിരെ ആദ്യ രണ്ട് ടെസ്റ്റിനുളള ടീം ആസ്ട്രേലിയ പ്രഖ്യാപിച്ചു. പതിനാലംഗ ടീമിലേക്ക് ഉസ്മാന് ഖ്വാജ മടങ്ങിയെത്തിയപ്പോള്‍ വിക്ടോറിയ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെയും ഉള്‍പ്പെടുത്തി. പീറ്റര്‍ ഹാന്സ്കോമ്പിനെയും ടീമിലേക്ക് തിരിച്ചുവിളിച്ചു. ടിം പെയ്ന് തന്നെയാണ് നായകന്. യുഎഇയില്‍ പാകിസ്താനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ഉസ്മാന് ഖ്വാജക്ക് പരിക്കേറ്റിരുന്നു. അടുത്ത മാസം ആറിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഷഫീഡ് ഷീല്‍ഡിലെ സ്ഥിരതയാര്‍ന്ന പ്രകടനാണ് ഹാരിസിനെ ദേശീയ ടീമിലെത്തിച്ചത്. ഓപ്പണറായി ഇറങ്ങുന്ന താരം, തകര്‍പ്പന്‍ ഫോമിലുമാണ്. ആദ്യ ടെസ്റ്റില്‍ ഹാരിസ് കളിക്കുമെന്നാണ് സൂചന.
ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്സ്കോമ്പ് എന്നിവര്‍ ബാറ്റിങ് നിരക്ക് ശക്തിപകരും. ബൗളര്‍മാരായി പീറ്റര്‍ സിഡ്ല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കൊപ്പം ജോഷ് ഹേസില്‍വുഡും പാറ്റ് കമ്മിന്‍സുമുണ്ട്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സസ്പെന്ഷന് നേരിടുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമിലേക്ക് മടങ്ങിയെത്തു മെന്ന് കരുതിയിരുന്നെങ്കിലും വിലക്ക് കുറക്കാനാവില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ തീരുമാനമെടുക്കുകയായിരുന്നു. പാകിസ്താനെതിരായ പരമ്പര തോറ്റാണ് ആസ്ട്രേലിയ സ്വന്തം നാട്ടില്‍ ടെസ്റ്റ് കളിക്കാനെത്തുന്ന ത്. സമീപകാലത്ത് മോശം പ്രകടനമാണ് ആസ്ട്രേലിയ കാഴ്ചവെക്കുന്നത്. അതേസമയം ഇന്ത്യ, ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
ടീം; ടീം പെയ്ന്(നായകന്)പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, പീറ്റര്‍ ഹാന്സ്കോമ്പ്, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന് ഖ്വാജ, നഥാന്‍ ലയോണ്‍, മിച്ചല്‍ മാര്‍ഷ്,ഷോണ്‍ മാര്‍ഷ്, പീറ്റര്‍ സിഡ്ല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ട്രെമെയിന്‍