അടിച്ചുപറത്തിയ ഓസീസ് ബാറ്റ്സ്മാന്റെ വിക്കറ്റ് തെറിപ്പിച്ച് ക്രുണാല്‍ പകരം വീട്ടി
|പേരുദോഷം കേള്‍പ്പിച്ച മാക്സ്വെല്ലിനെ തന്നെ പുറത്താക്കിയാണ് ക്രുണാല്‍ പാണ്ഡ്യ ക്യാപ്റ്റന്റെ വിശ്വാസം കാത്തത്.
ആസ്ത്രേലിയക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഏറ്റവും പഴി കേട്ട ഇന്ത്യന്‍ ബൗളര്‍ ക്രുണാല്‍ പാണ്ഡ്യയായിരുന്നു. നിശ്ചിത നാല് ഓവറില്‍ 55 റണ്‍സായിരുന്നു പാണ്ഡ്യ വിട്ടുകൊടുത്തത്. ഗാബയില്‍ ക്രുണാലിനെ അടിച്ചു പറത്തിയത് മാക്സ്വെല്ലായിരുന്നു. അതേ മാക്സ്വെല്ലിന്റെ വിക്കറ്റ് തെറിപ്പിച്ച് രണ്ടാം ടി ട്വന്റിയില്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ക്രുണാല്‍.
ആദ്യ മത്സരത്തിന് ശേഷം ക്രുണാല്‍ പാണ്ഡ്യയെ മാറ്റണമെന്നും പകരം യുസ്വേന്ദ്ര ചഹാലിനെ കളിപ്പിക്കണമെന്നും പലകോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ കോഹ്ലി ക്രുണാലിന് വീണ്ടും അവസരം നല്‍കുകയായിരുന്നു. പേരുദോഷം കേള്‍പ്പിച്ച മാക്സ്വെല്ലിനെ തന്നെ പുറത്താക്കിയാണ് ക്രുണാല്‍ പാണ്ഡ്യ ക്യാപ്റ്റന്റെ വിശ്വാസം കാത്തത്.
രണ്ടാം ട്വന്റി ട്വന്റിയില്‍ മാക്സ്#വെല്‍ ക്രീസിലെത്തിയപ്പോള്‍ തന്നെ ക്രുണാലിനെ പന്തേല്‍പ്പിച്ച് ക്യാപ്റ്റന്‍ കോഹ്ലി തന്റെ നയം വ്യക്തമാക്കി. മുന്‍ മത്സരത്തിലെ ക്ഷീണം തീര്‍ക്കാന്‍ ക്രുണാലിന് നല്കിയ അവസരമായിരുന്നു അത്. ഒമ്പതാം ഓവറെറിഞ്ഞ ക്രുണാല്‍ ആറ് റണ്‍ വഴങ്ങി. തൊട്ടടുത്ത ഓവറില്‍ മാക്സ്#വെല്‍ ഒരു ബൗണ്ടറി നേടുകയും ചെയ്തു. എങ്കിലും അന്തിമചിരി ക്രുണാലിന്റേതായിരുന്നു. തുടര്‍ച്ചയായി ലെഗ് സൈഡിലേക്കെറിഞ്ഞ ക്രുണാല്‍ ഒരു പന്ത് മാത്രം വിക്കറ്റിന് നേരെ പരീക്ഷിച്ചു. ബാറ്റില്‍ തട്ടി വിക്കറ്റ് മിന്നിയപ്പോള്‍ ക്രൂണാല്‍ ആവേശത്തോടെ ഓടുകയായിരുന്നു.
ആദ്യ കളിയില്‍ 24 പന്തുകളില്‍ നിന്നാണ് മാക്സ്വെല് 46 റണ്‍സ് അടിച്ചുകൂട്ടിയത്. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമായി. ഓസീസ് നിരയിലെ ടോപ് സ്കോററും ഗ്ലെന്‍ മാക്സ്വെലായിരുന്നു. മഴ നിയമം വിധി നിര്‍ണ്ണയിച്ച ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് ആസ്ത്രേലിയയെ ജയിക്കാന്‍ സഹായിച്ചത് മാക്സ്വെ ല്ലിന്റെ ഈ ഇന്നിംങ്സായിരുന്നു. സിഡ്നിയിലും മഴകളിച്ചപ്പോള്‍ മത്സരം റദ്ദാക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഓസീസിനെ ഇന്ത്യ 19 ഓവറില്‍ ന് 132 എന്ന നിലയിലേക്ക് ഒതുക്കിയപ്പോഴായിരുന്നു മഴയെത്തിയത്.