Cricket
ബുംറയുടെ ആക്ഷന്‍ അനുകരിച്ച് ഹോങ്കോങ് അണ്ടര്‍ 13 താരം; വീഡിയോ വൈറല്‍ 
Cricket

ബുംറയുടെ ആക്ഷന്‍ അനുകരിച്ച് ഹോങ്കോങ് അണ്ടര്‍ 13 താരം; വീഡിയോ വൈറല്‍ 

Web Desk
|
5 March 2019 10:39 AM GMT

ബുംറയുടെ ബൗളിങ് ആക്ഷന്‍ അതേപടി അനുകരിക്കുന്നത് അണ്ടര്‍ 13 താരമാണ്.

പ്രത്യേകതരം ആക്ഷനാണ് ഇന്ത്യന്‍ പേസര്‍ ബുംറയുടെത്. ഈ ആക്ഷന്‍ തന്നെയാണ് ബുംറയുടെ കരുത്തും. സ്വിങും പേസും കൂടിയാകുമ്പോ ബുംറയെ ബാറ്റ്‌സ്മാന്മാര്‍ക്ക് പിടികിട്ടാതാവുന്നു. പല ബാറ്റ്‌സ്മാന്മാരും ഇക്കാര്യം വ്യക്തമാക്കിയതുമാണ്.

ക്രിക്കറ്റ് ലോകത്ത് വരവറിയിച്ചിട്ട് അധികകാലമൊന്നും ആയിട്ടില്ലെങ്കിലും ബുംറയുടെ ഈ വ്യത്യസ്തമായ ആക്ഷന് അങ്ങ് ഹോങ്കോങ്ങിലുമുണ്ടൊരു പതിപ്പ്. ബുംറയുടെ ബൗളിങ് ആക്ഷന്‍ അതേപടി അനുകരിക്കുന്നത് അണ്ടര്‍ 13 താരമാണ്.

താരത്തിന്റെ വീഡിയോ ഹോങ്കോങ് ക്രിക്കറ്റ് ടീമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബുംറയേയും ബി.സി.സി.ഐയേയും ടാഗ് ചെയ്തിട്ടുമുണ്ട്. ഇതു കണ്ട് ആരെയെങ്കിലും ഓര്‍മ്മവരുന്നുണ്ടോ എന്നു ചോദിച്ചാണ് ഹോങ്കോങ് ക്രിക്കറ്റ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Related Tags :
Similar Posts