Cricket
Cricket
കുട്ടിക്രിക്കറ്റില്‍ ഇന്ന് വന്പോര്
|6 April 2019 6:23 AM GMT
രണ്ടാം മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും
ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് - കിങ്സ് ഇലവന് പഞ്ചാബിനെ നേരിടും. 4 കളികളില്‍ നിന്ന് മൂന്ന് ജയമാണ് ഇരുടീമിനുമുള്ളത്. വൈകീട്ട് 4 മണിക്ക് ചെന്നൈയിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈ ആറാം സ്ഥാനത്താണ്. രാത്രി എട്ടിന് ഹൈദരാബാദിലാണ് മത്സരം.