Cricket
നിര്‍ത്തിയിടത്ത് നിന്നും തുടങ്ങി; സാം കറണ്‍ എന്ന പോരാളി
Cricket

നിര്‍ത്തിയിടത്ത് നിന്നും തുടങ്ങി; സാം കറണ്‍ എന്ന പോരാളി

Roshin Raghavan
|
10 April 2021 4:07 PM GMT

നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറി പറത്തി സാം തുടങ്ങി. സഹോദരനായ ടോം കറന്‍റെ ഒരു ഓവറില്‍ സാം നേടിയത് രണ്ട് സിക്സും ഒരു ഫോറും

ഇംഗ്ലണ്ട് ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന മത്സരം. പേരുകേട്ട ഇംഗ്ലീഷ് ബാറ്റിങ് നിര അപ്പാടെ തകര്‍ന്നപ്പോള്‍ ഒരു 22കാരന്‍ ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ ഒറ്റക്ക് നിന്ന് പൊരുതിയ കാഴ്ച ആരും മറന്നുകാണില്ല. തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവരെയാണ് പോരാളികള്‍ എന്ന് വിളിക്കപ്പെടുന്നത്. ഇംഗ്ലണ്ട് അവസാന നിമിഷം തോല്‍വി സമ്മതിച്ചെങ്കിലും സാം കറണ്‍ എന്ന പോരാളി അവിടെ ജനിക്കുകയായിരുന്നു. 2021 ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ തകര്‍ന്ന ചെന്നൈ ടീമിനെ കരയറ്റി അയാള്‍ വീണ്ടും മുന്നില്‍ നിന്നു. സാം കറണ്‍ എന്ന പവര്‍ ഹിറ്റര്‍ ചെന്നൈക്ക് സമ്മാനിച്ചത് പൊരുതാനുള്ള പ്രതീക്ഷകളാണ്.

റണ്ണൊന്നുമെടുക്കാതെ ചെന്നൈ നായകന്‍ ധോണി കൂടാരം കയറിയപ്പോള്‍ മികച്ച സ്കോറിലേക്കുള്ള പ്രതീക്ഷകള്‍ പകുതിയും അസ്തമിച്ചിരുന്നു. എന്നാല്‍, നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറി പറത്തി സാം തുടങ്ങി. സഹോദരനായ ടോം കറന്‍റെ ഒരു ഓവറില്‍ സാം നേടിയത് രണ്ട് സിക്സും ഒരു ഫോറും. ഇന്നിങ്ങ്സിലെ അവസാന പന്തില്‍ ക്രിസ് വോക്സ് പുറത്താക്കുമ്പോള്‍ സാം നേരിട്ടത് വെറും 15 പന്തുകള്‍. രണ്ട് സിക്സും നാല് ഫോറുകളും പറത്തി അദ്ദേഹം കറണ്‍ നേടിയത് 34 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 226. ചെന്നൈ 188 എന്ന മികച്ച സ്കോറിലെത്താന്‍ സാം കറന്‍റെ ഇന്നിങ്ങ്സ് വളരെ നിര്‍ണായകമായി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts