മുറിവുണക്കാൻ ചെന്നൈ സിംഹങ്ങൾ; പുതിയ നായക തന്ത്രങ്ങളുമായി ഡൽഹി
|ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപ്പിറ്റൽസുമായാണ് ഐപിഎല്ലിലെ രണ്ടാം പോര്.
ഈ സീസണിൽ തീർക്കാനായി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ കലിപ്പ് ബാക്കിവച്ച ടീം ഏതാണെന്ന് ചോദിച്ചാൽ അതിന്‍റെ ഉത്തരമായി ഒരുത്തരം മാത്രമേയുള്ളൂ-ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ചെന്നൈ കളിച്ചിട്ടും അവരില്ലാതെ നടന്ന ആദ്യ പ്ലേ ഓഫ് മത്സരമായിരുന്നു കഴിഞ്ഞ സീസണിൽ കണ്ടത്.
തിരിച്ചുവരവ് ചെന്നൈയെ സംബന്ധിച്ചിടത്തോളം അത്രയ്ക്കും ആവശ്യമാണ്. ആ ചെന്നൈ സൂപ്പർ കിങ്‌സും ഋഷഭ് പന്ത് എന്ന പുതിയ ക്യാപ്റ്റനു കീഴിലിറങ്ങുന്ന ഡൽഹി ക്യാപ്പിറ്റൽസുമായാണ് ഐപിഎല്ലിലെ രണ്ടാം പോര്. ഡൽഹി ക്യാപ്പിറ്റൽസിന് അവരുടെ പുതിയ ക്യാപ്റ്റനായി ഋഷഭ് പന്തിനെ തെരഞ്ഞടുത്ത തീരുമാനം ശരിയാണെന്ന് തെളിയിക്കേണ്ട അവസരമാണിത്. ശ്രേയസ് അയ്യർ പരിക്കേറ്റ് പിൻമാറിയതിനാലാണ് ഋഷഭ് പന്ത് ക്യാപ്റ്റനായത. ഇതുവരെ കിരീടമൊന്നും നേടാനാകാത്ത ഡൽഹിക്ക് ഇത്തവണ ശക്തമായ ടീമുമായി വന്നു കപ്പ് തങ്ങളുടെ അലമാരയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
ഇന്ന് മുബൈ വാങ്കഡെ സ്റ്റേഡിയത്തിൽ 7.30 നാണ് പോരാട്ടം. വേഗതയറിയ വാങ്കഡെയിലെ പിച്ചിൽ കഴിഞ്ഞ മൂന്ന് സീണണിൽ നിന്ന് മാത്രമായി 139 വിക്കറ്റുകളാണ് ഫാസ്റ്റ് ബോളർമാർ വീഴ്ത്തിയത്. സിപിന്നർമാർക്ക് 45 വിക്കറ്റുകൾ മാത്രമാണ് നേടാനായത്.
സാധ്യത ടീം (ചെന്നൈ സൂപ്പർ കിങ്‌സ)്: നായകൻ ധോണി് തന്നെയാണ് ചെന്നൈ ടീമിന്റെ കീ ഫാക്ടർ. ധോണി് വീണ്ടും ഗ്രൗണ്ടിലിറങ്ങി കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. സുരേഷ് റെയ്‌നയുടെ തിരിച്ചുവരവും ഉത്തപ്പയുടെ വരവും ചെന്നൈയുടെ മധ്യനിരയിൽ കരുത്തുറ്റ മാറ്റങ്ങളുണ്ടാക്കും.
റിതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡു പ്ലെസിസ്, റോബിൻ ഉത്തപ്പ/ അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, എം.എസ് ധോണി, മൊയീൻ അലി, സാം കറൻ, രവിന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ദീപക്ക് ചഹർ, ഇമ്രാൻ താഹിർ.
കഴിഞ്ഞ വർഷം കിരീടത്തോട് അടുത്തെത്തി കലാശപോരിൽ വീണുപോയ ഡൽഹി ഇത്തവണ രണ്ടും കൽപ്പിച്ചാണ്. പക്ഷേ നായകൻ ശ്രേയസ് അയ്യറിനെ കൂടാതെ കോവിഡ് ബാധിച്ച അക്‌സർ പട്ടേലിന്‍റെയും സേവനം അവർക്ക് തത്കാലത്തേക്ക് നഷ്ടമാകും. കൂടാതെ സൗത്ത് ആഫ്രിക്കൻ താരമായ റബാദയുടെയും നോർത്തിയും ആദ്യ മത്സരങ്ങളിൽ അവരുടെ കൂടെയുണ്ടാവില്ല.
സാധ്യത ടീം ( ഡൽഹി ക്യാപ്പിറ്റൽസ്) : പൃഥ്വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, മാർക്കസ് സ്റ്റോണിസ്, ഹെറ്റ്മയർ/സാം ബില്ലിങ്‌സ്, ക്രിസ് വോക്ക്‌സ്/ ടോം കറൻ, രവിചന്ദ്രൻ അശ്വിൻ, പ്രവീൺ ദുബെ/ അമിത് മിശ്ര, ഇഷാന്ത് ശർമ, ഉമേഷ് യാദവ്.