Cricket
HarmanpreetKaurandHarleenDeol, AnjumChopraconsolesHarmanpreetKaur
Cricket

പൊട്ടിക്കരഞ്ഞ് ഹർമൻ; കണ്ണീര്‍ തുടച്ച് ഹാർലീൻ, ആശ്വസിപ്പിച്ച് മുൻ ക്യാപ്റ്റൻ-വിഡിയോ

Web Desk
|
24 Feb 2023 12:29 PM GMT

കണ്ണുനീർ മറച്ചുവയ്ക്കാൻ കണ്ണട വച്ചായിരുന്നു മത്സരശേഷമുള്ള അഭിമുഖ പരിപാടിക്ക് ഹർമൻപ്രീത് കൗർ എത്തിയത്

കേപ്ടൗൺ: വനിതാ ടി20 ലോകകപ്പ് സെമിയിൽ ജയത്തിനു തൊട്ടരികെ നിന്നാണ് ഇന്ത്യൻ സംഘം മത്സരം കൈവിട്ടത്. കരുത്തരായ ആസ്‌ട്രേലിയയ്‌ക്കെതിരെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തന്നെയാണ് ഇന്ത്യയെ മുന്നിൽനിന്നു നയിച്ചത്. എന്നാൽ, നിർണായക ഘട്ടത്തിൽ നിർഭാഗ്യകരമായ റൺഔട്ടിലൂടെ ഹർമൻ പുറത്തായതോടെ ഇന്ത്യൻ സാധ്യതകളും അടയുകയായിരുന്നു.

മത്സരശേഷം കണ്ണുനീർ മറച്ചുവയ്ക്കാൻ ഹർമൻപ്രീത് കൗർ കണ്ണട വച്ച് ക്യാമറയ്ക്കു മുന്നിലെത്തിയത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ക്യാപ്റ്റനെ ആശ്വസിപ്പിക്കാനെത്തിയ മുൻ ക്യാപ്റ്റൻ അൻജും ചോപ്രയുടെ ഇടപെടലും സഹതാരം ഹാർലീൻ ദിയോൾ കണ്ണുതുടയ്ക്കുന്നതും സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്. സംഭവത്തിന്റെ വിഡിയോ ഐ.സി.സി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

മത്സരശേഷമാണ് അൻജും ചോപ്ര ഹർമനെ ആശ്വസിപ്പിക്കാനെത്തിയത്. താരത്തെ കെട്ടിപ്പിടിച്ച് അൻജും ആശ്വാസ വാക്കുകൾ ചൊരിയുകയും ചെയ്തു. ഈ സമയത്ത് ഹർമൻ നിയന്ത്രണം വിട്ടു കരഞ്ഞതോടെയാണ് ടീമിലെ സഹതാരം ഹാർലീൻ രംഗത്തെത്തിയത്. ഓടിയെത്തിയ ഹാർലീൻ ഹർമന്റെ കണ്ണുനീർ തുടയ്ക്കുന്നത് വിഡിയോയിൽ കാണാം.

അതൊരു വൈകാരിക നിമിഷമായിരുന്നുവെന്നാണ് പിന്നീട് അൻജുംം ചോപ്ര പ്രതികരിച്ചത്. താരത്തോടുള്ള സഹാനുഭൂതി പ്രകടിപ്പിക്കുക മാത്രമായിരുന്നു അപ്പോൾ എനിക്ക് ചെയ്യാനാകുമായിരുന്നത്. അവരുടെ ദുഃഖവും വേദനയും കുറയ്ക്കാനാണ് താൻ ശ്രമിച്ചത്. പരിക്കുകളോളം അസുഖങ്ങളോടും പൊരുതിയാണ് അവർ ടീമിനു വേണ്ടി ഇത്തരമൊരു മത്സരം പുറത്തെടുത്തതെന്നും അൻജും ചോപ്ര കൂട്ടിച്ചേർത്തു.

മത്സരത്തിൽ 34 പന്തിൽ 52 റൺസുമായി തകർപ്പൻ ഫോമിൽ നിൽക്കവേയായിരുന്നു ഹർമന്റെ നിർഭാഗ്യകരമായ പുറത്താകൽ. ക്രീസിൽ ബാറ്റ് കുത്താവുന്ന അകലത്തിലെത്തിയിട്ടും താരം ഓടിക്കയറാനാണ് ശ്രമിച്ചത്. ഇതാണ് തിരിച്ചടിയായത്. 33 പന്തിൽനിന്ന് 41 റൺസാണ് ഹർമൻ പുറത്താകുമ്പോൾ ടീമിന് വേണ്ടിയിരുന്നത്. പക്ഷേ കങ്കാരുപ്പട ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം തേടിയുള്ള ഇന്ത്യയുടെ പോരാട്ടം അഞ്ച് റൺസകലെ 167ൽ അവസാനിച്ചു.

Summary: Anjum Chopra, the former India skipper, consoles the current Indian captain Harmanpreet Kaur as Harleen Deol tries to wipe her tears off after the BCCI's loss against Australia by five runs in the first semi-final of the ICC Women's T20 World Cup.

Similar Posts