രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ്; ഗിൽ പുറത്ത്
|ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു
വിശാഖപട്ടണം: ആസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 32 എന്ന നിലയിലാണ് ഇന്ത്യ. 15 റൺസുമായി വിരാട് കോഹ്ലിയും 13 റൺസുമായി രോഹിത് ശർമ്മയുമാണ് ക്രീസിൽ.
ആദ്യ ഓവറില്‍ തന്നെ ഓപണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സ്റ്റാർക്കിന്റെ പന്തിൽ ലബുഷെയ്നെ പിടിച്ചാണ് ഗിൽ (0) പുറത്തായത്.
ഇഷാൻ കിഷനു പകരം രോഹിത് ശർമ്മയെയും ഷാർദുൽ ഠാക്കൂറിന് പകരം അക്സർ പട്ടേലിനെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ ടീമിലും രണ്ടു മാറ്റങ്ങളുണ്ട്. പരിക്ക് ഭേദമായ അലക്സ് കാരിയും നഥാൻ എല്ലിസും ടീമിൽ ഇടംപിടിച്ചു. ഇന്ത്യൻ ടീമിൽ മൂന്ന് സ്പിന്നർമാർ ഇടംപിടിച്ചപ്പോൾ ഒരാൾ മാത്രമാണ് ഓസീസ് നിരയിലുള്ളത്.