Cricket
Sunil Gavaskar about Cheteshwar Pujara, India vs West Indies series, BCCI, Cheteshwar Pujara, Sunil Gavaskar
Cricket

'സോഷ്യൽ മീഡിയയിൽ മില്യൻ ഫോളോവർമാരില്ലാത്തതിനാൽ പുജാര ബലിയാടായി'; ആഞ്ഞടിച്ച് ഗവാസ്‌കർ

Web Desk
|
24 Jun 2023 7:54 AM GMT

വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ചേതേശ്വർ പുജാര പുറത്തായിരുന്നു

ന്യൂഡൽഹി: ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വർ പുജാരയെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിൽനിന്ന് പുറത്താക്കിയതിനെതിരെ വിമർശനവുമായി സുനിൽ ഗവാസ്‌കർ. ഇന്ത്യൻ മുൻനിരയുടെ ബാറ്റിങ് പരാജയം മറയ്ക്കാൻ പുജാര ബലിയാടാകുകയായിരുന്നുവെന്ന് ഗവാസ്‌കർ പറഞ്ഞു.

എന്തിനാണ് പുജാരയെ പുറത്താക്കിയത്? നമ്മുടെ ബാറ്റിങ് പരാജയത്തിന് അദ്ദേഹം എന്തിനാണ് ബലിയാടാകുന്നത്? ഇന്ത്യൻ ക്രിക്കറ്റിന്റെ വിശ്വസ്തസേവകനാണ് പുജാര. വിശ്വസ്തനും സൗമ്യനുമായ സേവകൻ. എന്നാൽ, ചിലര്‍ ടീമിൽനിന്നു പുറത്തായാൽ ബഹളം ഉയരുന്ന പ്ലാറ്റ്‌ഫോമുകളിൽ മില്യൻ ഫോളോവർമാരില്ലാത്തതിനാലാണ് അദ്ദേഹം പുറത്തായത്. തീരുമാനം ഒട്ടും ദഹിക്കുന്നില്ലെന്നും ഗവാസ്‌കർ തുറന്നടിച്ചു.

പുജാരയെ പുറത്താക്കി പരാജിതരെ നിലനിർത്തുന്നതിന്റെ മാനദണ്ഡം എന്താണ്? ഇക്കാലത്ത് 39-40 വയസ് വരെ ആളുകൾ കളിക്കുന്നുണ്ട്. അതുകൊണ്ട് പ്രായമൊരു ഘടകമാണെന്ന് എനിക്കു തോന്നുന്നില്ല. രഹാനെ അല്ലാത്ത എല്ലാവരും ബാറ്റിങ്ങിൽ പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ, പുജാരയ്‌ക്കെതിരെ മാത്രം നടപടിയുണ്ടായതിൽ സെലക്ടർമാർ വിശദീകരണം നൽകണമെന്നും സുനിൽ ഗവാസ്‌കർ ആവശ്യപ്പെട്ടു.

ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ടീമുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് പരമ്പരയിലുള്ളത്. ഒരിടവേളയ്ക്കുശേഷം സഞ്ജു സാംസൺ ഏകദിന ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലാണ് സഞ്ജു ഇതിന് മുമ്പ് ഇന്ത്യയ്ക്കായി കളിച്ചത്.

ഏകദിന ടീം: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്വാദ്, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, സഞ്ജു സംസൺ(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), ഷർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

ടെസ്റ്റ് ടീം: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റൻ), കെ.എസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ഷർദുൽ താക്കൂർ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി.

Summary: Cheteshwar Pujara has been made scapegoat to hide failures of other batters: Sunil Gavaskar

Similar Posts