Cricket
ഒരുപാടുപേര്‍ എന്നെ എഴുതിത്തള്ളിയപ്പോഴാണ് ഈ തിരിച്ചുവരവ്; ടീം ഇന്ത്യയിലേക്കുള്ള മടക്കത്തിൽ ദിനേശ് കാർത്തിക്ക്
Cricket

''ഒരുപാടുപേര്‍ എന്നെ എഴുതിത്തള്ളിയപ്പോഴാണ് ഈ തിരിച്ചുവരവ്''; ടീം ഇന്ത്യയിലേക്കുള്ള മടക്കത്തിൽ ദിനേശ് കാർത്തിക്ക്

Web Desk
|
23 May 2022 9:43 AM GMT

സ്വന്തത്തിൽ വിശ്വാസമുണ്ടെങ്കിൽ എല്ലാം അതിന്റെ വഴിക്ക് വരുമെന്നായിരുന്നു ഇന്നലെ ടീം പ്രഖ്യാപനം വന്നതിനു പിന്നാലെ 36കാരനായ ദിനേശ് കാർത്തിക്ക് ട്വീറ്റ് ചെയ്തത്

ന്യൂഡൽഹി: മൂന്നു വർഷത്തെ ഇടവേളയ്‌ക്കൊടുവിൽ ദിനേശ് കാർത്തിക്കിനെ തേടി ദേശീയ ടീമിൽനിന്ന് വിളി വന്നിരിക്കുകയാണ്. ഇത്തവണ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി നടത്തിയ വെടിക്കെട്ട് ഫിനിഷിങ് പ്രകടനങ്ങളാണ് താരത്തെ തിരിച്ചുവിളിക്കാൻ സെലക്ഷൻ കമ്മിറ്റിയെ നിർബന്ധിച്ചതെന്നുറപ്പാണ്. അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കയുമായുള്ള ടി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള 18 അംഗ സ്‌ക്വാഡിലാണ് 36കാരനും ഇടംപിടിച്ചിരിക്കുന്നത്.

ഇപ്പോൾ ടീമിലേക്കുള്ള മടക്കത്തോട് പ്രതികരിച്ചിരിക്കുകയാണ് ദിനേശ് കാർത്തിക്. ഏറ്റവും സന്തോഷവും സംതൃപ്തിയും തരുന്ന ഒരു നിമിഷമാണിതെന്നാണ് താരത്തിനു പറയാനുള്ളത്. ഒരുപാടുപേര്‍ തന്നെ എഴുതിത്തള്ളിയപ്പോഴാണ് ഇങ്ങനെയൊരു സവിശേഷമായ തിരിച്ചുവരവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ടീം പ്രഖ്യാപനത്തിനു പിന്നാലെയുള്ള കാർത്തിക്കിന്റെ പ്രതികരണം ബംഗ്ലൂർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.

ഈ തിരിച്ചുവരവിന് പരിശീലകൻ അഭിഷേക് നയാറിനാണ് കാർത്തിക്ക് നന്ദി പറയുന്നത്. തിരിച്ചുവന്ന് താനിപ്പോൾ ചെയ്ത പ്രകടനം പുറത്തെടുക്കാൻ കോച്ചിനൊപ്പമുള്ള പരിശീലനമാണ് സഹായിച്ചതെന്ന് താരം പറയുന്നു. ആർ.സി.ബിയുടെ പരിശീലക സംഘത്തിലുള്ള സഞ്ജയ് ബംഗാറിനും മൈക്ക് ഹെസ്സനും കാർത്തിക്ക് പറഞ്ഞു.

''ആഗ്രഹിച്ച ഉത്തരവാദിത്തം തന്നെ അവർ എന്നെ ഏൽപിച്ചു. ടീമിലെടുത്ത് ആ റോൾ നൽകിയതിന് ആർ.സി.ബിയോട് ഒരുപാട് കടപ്പെട്ടിരിക്കും. എന്നെ അവർ വിശ്വസിച്ചു. അങ്ങനെ ടീമിനു വേണ്ടി കഴിവിന്റെ പരമാവധി ചെയ്യാൻ എനിക്കായി. ഏറെ സന്തോഷകരമായ ഒരു വികാരമാണിത്. മൊത്തത്തിൽ ഞാൻ വളരെ ആവേശത്തിലാണ്.''-ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.

''ഒരുപാട് യുവതാരങ്ങൾ ഉയർന്നുവരുമ്പോഴാണ് സെലക്ടർമാർ തന്നെ തിരഞ്ഞെടുത്തതെന്ന് താരം ചൂണ്ടിക്കാട്ടി. സെലക്ടർമാർക്കും രോഹിതിനും ദ്രാവിഡിനുമാണ് എല്ലാ ക്രെഡിറ്റും. ടീമിൽ സ്ഥാനത്തിനായി മത്സരിക്കുന്ന ഒരുപാട് യുവതാരങ്ങളുണ്ട്. ഇതിൽനിന്ന് എന്റെ കഴിവ് കണ്ട് ഇയാളാണ് (ടി20) ലോകകപ്പിനു വേണ്ടതെന്നുള്ള വിശ്വാസമർപ്പിക്കുകയായിരുന്നു അവർ. അതൊരു വിനീതമായ അനുഭവമാണ്.''



ലോകകപ്പിലേക്കുള്ള യാത്ര ഇനിയും ബാക്കികിടക്കുകയാണെന്ന് അറിയാമെന്നും കാർത്തിക്ക് സൂചിപ്പിച്ചു. എന്നാലും ടീമിന്റെ പദ്ധതിയുടെ ഭാഗമാകാനായതും തന്റെ കഴിവ് പ്രകടിപ്പിക്കാൻ അവസരം ലഭിച്ചതുമെല്ലാം അഭിമാനകരമാണെന്നും താരം കൂട്ടിച്ചേർത്തു. സ്വന്തത്തിൽ വിശ്വാസമുണ്ടെങ്കിൽ എല്ലാം അതിന്റെ വഴിക്ക് വരുമെന്നായിരുന്നു ഇന്ന



Summary: 'A lot of people had given up on me': Dinesh Karthik after comeback to Indian team for South Africa T20Is

Similar Posts