Cricket
cricket world cup
Cricket

‘ആ തീരുമാനം തെറ്റായിരുന്നു’; വിരമിച്ചതിന് പിന്നാലെ തെറ്റ് ഏറ്റുപറഞ്ഞ് അമ്പയർ മറൈസ്​ എറാസ്​മസ്

Web Desk
|
3 April 2024 9:30 AM GMT

അന്ന് ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് ചെയ്തത് തെറ്റാണെന്ന് തുറന്നുപറയാൻ ഐ.സി.സി അമ്പയർ മറൈസ്​ എറാസ്​മസിന് വിരമിക്കേണ്ടി വന്നു. 2019 ലോകകപ്പ് കിവികളിൽ നിന്നും തട്ടിയെടുത്തത് അമ്പയർമാരുടെ തെറ്റായ തീരുമാനമായിരുന്നു.

ലോകകപ്പ് കലാശപ്പോരിലെ അവസാന ഓവർ. മൂന്നുപന്തിൽ നിന്നും ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടത് 9 റൺസ്​. ഇംഗ്ലീഷ് ബാറ്റർ ബെൻസ്​ സ്​റ്റോക്സ്​ രണ്ടാം റണ്ണിനായി ഓടവേയാണ് അത് സംഭവിച്ചത്. ന്യൂസിലാൻഡ് ഫീൽഡർ മാർട്ടിൻ ഗപ്റ്റിൽ എറിഞ്ഞ പന്ത് ബെൻ സ്​റ്റോക്സിന്റെ ബാറ്റിൽ തട്ടിബൗണ്ടറിയിലേക്ക്. ബൗണ്ടറിയും ഓടിയെടുത്ത രണ്ട് റൺസും സഹിതം അമ്പയർമാർ ഇംഗ്ലണ്ടിന് അനുകൂലമായി നൽകിയത് 6 റൺസ്​. ഈ ലോകം തങ്ങൾക്കെതിരെയാണെന്ന് ന്യൂസിലാൻഡ് ആരാധകർക്ക് തോന്നിയ നിമിഷം. അതോടെ ഇംഗ്ളണ്ടിെൻറ വിജയലക്ഷ്യം രണ്ട് പന്തിൽ വെറും 3റൺസായി ചുരുങ്ങി. മത്സ

രവും തുടർന്നുള്ള സൂപ്പർ ഓവറും ടൈയിൽ അവസാനിച്ചതോടെ ബൗണ്ടറികളുടെ എണ്ണം നോക്കി ക്രിക്കറ്റിന്റെ ലോകകിരീടം ഇംഗ്ളണ്ടിന് നൽകി. ആദ്യമായി നേടിയ കിരീടത്തിെൻറ തിളക്കം കണ്ട് ഇംഗ്ലീഷ് താരങ്ങൾ തുള്ളിച്ചാടുമ്പോൾ കിവികൾ വിധിയെ പഴിച്ചിരിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ വിവാദ കൊടുങ്കാറ്റുയർന്നു. ഓവർ ​​​ത്രോ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടുമ്പോൾ രണ്ടുറൺസ് ഓടിയെടുത്തിയില്ലായിരുന്നുവെന്നും പിന്നെങ്ങനെയാണ് 6 റൺസ് നൽകുകയെന്നും ചോദ്യങ്ങളുയർന്നു. അധികം നൽകിയ ആ ഒരൊറ്റ റൺസ് കൊണ്ട് ന്യൂസിലാൻഡിന് നഷ്ടമായത് തങ്ങളുടെ ആദ്യ കിരീടമാണ്. വിവാദങ്ങളുയർന്നതോടെ അമ്പയർ കുമാർ ധർമസേന തെറ്റ് ഏറ്റുപറഞ്ഞ് രംഗത്തെത്തിയിരുന്നു. ചെയ്തത് തെറ്റാണെങ്കിലും അതിൽ കുറ്റബോധം ഒട്ടുമില്ല എന്നായിരുന്നു ധർമസേനയുടെ ​പ്രതികരണം. ആളുകൾക്ക് ടെലിവിഷൻ റീ​േപ്ല കണ്ട് പലതും പറയാമെന്നും ഗ്രൗണ്ടിൽ അതിന് സാധിക്കില്ലെന്നുമാണ് ധർമസേന അന്ന് പറഞ്ഞത്.

ഒടുവിൽ വിരമിച്ചതിന് ശേഷം ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് മത്സരത്തിലെ മറ്റൊരു അമ്പയറായഎറാസ്മസ് തന്റെ മനസ്സുതുറന്നത്. മത്സരത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം രാവിലെ വാതിൽ തുറന്ന് നോക്കിയപ്പോൾ ഞാൻ കണ്ടത് കുമാർ ധർമസേന​യെയാണെന്നും നമ്മൾ ചെയ്ത ഭീമമായ അബന്ധം കണ്ടോയെന്ന് അദ്ദേഹം ചോദിച്ചതായും എറാസ്മസ് വെളിപ്പെടുത്തി.

ആ റൺസിന്റെ കാര്യത്തിൽ മാത്രമല്ല മത്സത്തിൽ ന്യൂസിലാൻഡിന്റെ സൂപ്പർതാരം റോസ് ടെയ്ലർക്കെതിരെ വിളിച്ച എൽ.ബി.ഡബ്ല്യൂവും തെറ്റാണെന്ന് എറാസ്മസ് തുറന്നുസമ്മതിച്ചു. തങ്ങളുടെ തെറ്റായ തീരുമാനങ്ങൾ മത്സരത്തെ മോശമായി ബാധിച്ചുവെന്നും എറാസ്മസ് കൂട്ടിച്ചേർത്തു.

ന്യൂസിലാൻഡ് താരങ്ങളുടെ മാന്യതയെ പ്രകീർത്തിക്കാനും എറാസ്മസ് മറന്നില്ല. തന്റെ നീണ്ട അമ്പയറിങ് കരിയറിൽ ഏറ്റവും മാന്യമായി പെരുമാറിയവർ ന്യൂസിലാൻഡുകാരാണെന്നാണ് അദ്ദേഹം പറഞ്ഞു. കിവിതാരങ്ങൾ ഒരിക്കലും സമ്മർദ്ദത്തിലാക്കാറില്ലെന്നും അതേ സമയം തന്നെ

പോണ്ടിങ്ങും ജയവർധന​യും അടക്കമുള്ളവർ എല്ലായ്പ്പോഴും തങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കാറുണ്ടെന്ന​ും എറാസ്മസ് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കാരനായ എരാസ്മസ് 27 ടെസ്റ്റിലും 192 ഏകദിനത്തിലും 61 ട്വന്റി 20യിലും കളിനിയന്ത്രിച്ചിട്ടുണ്ട്. പോയ മാസമാണ് അദ്ദേഹം തന്റെ ദീർഘകാല അമ്പയറിങ് കരിയറിനോട് വിടപറഞ്ഞത്.

Similar Posts