Cricket
ഹാരി ബ്രൂക്ക് കോടിപതി; 13.25 കോടിക്ക് സ്വന്തമാക്കി ഹൈദരാബാദ് സൺറൈസേഴ്സ്
Cricket

ഹാരി ബ്രൂക്ക് കോടിപതി; 13.25 കോടിക്ക് സ്വന്തമാക്കി ഹൈദരാബാദ് സൺറൈസേഴ്സ്

Web Desk
|
23 Dec 2022 10:04 AM GMT

ഐപിഎൽ താരലേലം പുരോഗമിക്കുന്നു

കൊച്ചി: കൊച്ചിയിൽ ഐപിഎൽ താരലേലം പുരോഗമിക്കുന്നു. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ 13.25 കോടിക്ക് ഹൈദരാബാദ് സൺറൈസേഴ്സ് സ്വന്തമാക്കി. ഇന്ത്യൻ താരം മായങ്ക് അഗർവാളിനെയും ടീം സ്വന്തമാക്കി. 8.25 കോടിയാണ് ഹൈദരാബാദ് ടീം, താരത്തിന് വിലയിട്ടത്. ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണെ ഗുജറാത്ത് ടൈറ്റൻസ് രണ്ട് കോടിക്ക് ടീമിലെത്തിച്ചു.

അതേസമയം ഐപിൽ ചരിത്രത്തിൽ ഏറ്റവും മൂല്യമുള്ള താരമായി ഇംഗ്ലീഷ് സാം കറൻ മാറി. 18.5 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ബെൻ സ്റ്റോക്‌സിനെ 16.25 കോടിക്ക് ചെന്നൈ സ്വന്തമാക്കി. വിൻഡീസ് താരം ജേസൺ ഹോൾഡറിനെ 5.75 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസും സ്വന്തമാക്കി. ഹാരി ബ്രൂക്ക്, കാമറൂൺ ഗ്രീൻ, ബെൻ സ്റ്റോക്‌സ്, സാം കറൺ, എന്നിവരാണ് ലേലത്തിലെ പ്രധാന ആകർഷണം.

11 താരങ്ങളുടെ അടിസ്ഥാന വില 1.5 കോടിയാണ്. നിലവിൽ 206.5 കോടി രൂപയാണ് ടീമുകളുടെ പക്കൽ ശേഷിക്കുന്നത്. മുംബൈ ഇന്ത്യൻസ് -20.55 കോടി, ചെന്നൈ സൂപ്പർ കിങ്‌സ് 20.45 കോടി, ഡൽഹി ക്യാപിറ്റൾസ് 19.45 കോടി രാജസ്ഥാൻ റോയൽസ് 13.2 കോടി, ലക്‌നൌ സൂപ്പർ ജയൻറസ് 23.35 കോടി, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് 8.75 കോടി,ഗുജറാത്ത് ടൈറ്റൻസ് 19.25 ,പഞ്ചാബ് കിങ്‌സ് 32.2 കോടി ,കൊൽക്കത്ത 7.05 കോടി ,രാജസ്ഥാൻ- 13.30 കോടി മുംബൈ- 20.55 കോടി,സൺറൈസേഴ്‌സ് ഹൈദരബാദ് 42.25 കോടി എന്നിങ്ങനെയാണ് ടീമികളുടെ കീശയിൽ അവശേഷിക്കുന്ന തുക. മലയാളി താരം രോഹൻ എസ് കുന്നുമ്മലിന് അടിസ്ഥാന വില 20 ലക്ഷം രൂപയാണ്.

405 താരങ്ങളാണ് ലേലത്തിനുള്ളത്. അതിൽ 273 ഇന്ത്യൻ താരങ്ങൾ, 132 വിദേശ താരങ്ങൾ. 10 ടീമുകളിലായി ആകെ 87 താരങ്ങളുടെ ഒഴിവുകളാണ് ഉള്ളത്. 2.30ന് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ലേലം ആരംഭിച്ചത്.

Similar Posts