'ഐ.പി.ൽ മത്സരങ്ങൾ പുനർ ക്രമീകരിക്കുകയാണെങ്കിൽ കളിക്കണമെന്നാണ് ആഗ്രഹം' ജോഫ്ര ആർച്ചർ
|രാജസ്ഥാൻ റോയൽസിന്റെ ബൗളിങ് കുന്തമുന ആയിരുന്ന ആർച്ചർക്ക് കൈയ്ക്ക് ഏറ്റ പരിക്ക് മൂലം ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല.
കോവിഡ് വ്യാപനത്തിന് പിന്നാലെ നിർത്തി വെച്ച ഐ.പി.എൽ മത്സരങ്ങൾ വീണ്ടും തുടങ്ങുകയാണെങ്കിൽ കളിക്കാനുള്ള ആഗ്രഹം അറിയിച്ച് ജോഫ്ര ആർച്ചർ. രാജസ്ഥാൻ റോയൽസിന്റെ ബൗളിങ് കുന്തമുന ആയിരുന്ന ആർച്ചർക്ക് കൈയ്ക്ക് ഏറ്റ പരിക്ക് മൂലം ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല.
ഐപിഎല്‍ കളിക്കേണ്ടതില്ലെന്ന തീരുമാനം വളരെ കടുപ്പമേറിയതായിരുന്നുവെന്നും എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെ ആ കാര്യത്തില്‍ വളരെ അധികം പിന്തുണച്ചിരുന്നുവെന്നും ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞു.
ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്ക് ഏൽക്കുന്നതും ബാക്കി മത്സരങ്ങളിൽ നിന്ന് പിന്മാറുന്നതും. ഫിഷ് ടാങ്ക് ശരിയാക്കുന്നതിനിടെ ആർച്ചറുടെ കൈയ്യില്‍ ചില്ല് തറച്ച് കയറുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വന്നതോടെ പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ നിന്നും ഐ.പി.എല്ലിൽ നിന്നും താരം പിന്മാറുകയായിരുന്നു.
ഇത്രയധികം തന്നെ പിന്തുണയ്ക്കുന്ന രാജസ്ഥാന് വേണ്ടി ഈ വര്‍ഷം ഐ.പി.എല്‍ റീഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്ന് ആർച്ചർ പറയുന്നു.