Cricket
എല്ലാം വളരെ പെട്ടന്നായിരുന്നു; ഇന്ത്യന്‍ മുന്‍നിരയെ പിഴുതെറിഞ്ഞ് ആന്‍റേഴ്സണ്‍
Cricket

'എല്ലാം വളരെ പെട്ടന്നായിരുന്നു'; ഇന്ത്യന്‍ മുന്‍നിരയെ പിഴുതെറിഞ്ഞ് ആന്‍റേഴ്സണ്‍

Web Desk
|
25 Aug 2021 11:24 AM GMT

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു

ലീഡ്സ് ടെസ്റ്റില്‍ തുടക്കത്തിലേ കാലിടറി ഇന്ത്യ. ആദ്യ ദിനം 15 ഓവര്‍ പിന്നിടും മുമ്പുതന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. റണ്ണെടുക്കാതെ കെ.എല്‍ രാഹുല്‍, ഒരു റണ്ണെടുത്ത ചെതേശ്വര്‍ പുജാര, ഏഴ് റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‍ലി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റും ജെയിംസ് ആന്‍റേഴ്സനാണ് വീഴ്ത്തിയത്. രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലോഡ്സ് ടെസ്റ്റില്‍ നിന്നും മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരിക്ക് മാറിയെങ്കിലും ശാര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമില്‍ ഇടം നേടിയില്ല. ഇഷാന്ത് ശര്‍മ്മ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പരിക്ക് പറ്റിയ മാര്‍ക്ക് വുഡിന് പകരം ക്രേഗ് ഒവേര്‍ടണ്‍ ടീമില്‍ ഇടം നേടി.

Similar Posts