തുണക്കാതെ വീണ്ടും ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ച് അഫ്ഗാനിസ്താൻ
|ടി 20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ അഫ്ഗാനിസ്താൻ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കളിച്ച രണ്ട് കളികളും തോറ്റ ഇന്ത്യക്ക് സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് ജയിച്ചേ മതിയാകൂ.
ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവ് തിരിച്ചെത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ആര്. അശ്വിന് ഇടംനേടി.അഫ്ഗാനിസ്ഥാന് നിരയിൽ അസ്ഗര്‍ സ്റ്റാനിക്സായിക്ക് പകരം ഷറഫുദ്ദീന് അഷ്റഫ് ടീമിലേക്ക് എത്തുന്നു.
ആദ്യമത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനും പിന്നെ ന്യൂസീലന്‍ഡിനോട് എട്ടു വിക്കറ്റിനും തോറ്റതിന്റെ ഞെട്ടലില്‍നിന്ന് ഇന്ത്യ ഇനിയും മുക്തരായിട്ടില്ല. അഫ്ഗാനിസ്താനാകട്ടെ, സ്കോട്ട്ലന്‍ഡിനെ 130 റണ്‍സിനും നമീബിയയെ 62 റണ്‍സിനും തോല്‍പ്പിച്ചു. പാകിസ്താനോട് തോറ്റെങ്കിലും അവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
റണ്‍റേറ്റില്‍ ഏറെമുന്നിലുള്ള അഫ്ഗാന് ഇന്ത്യയെയും തോല്‍പ്പിച്ചാല്‍ സെമിയിലേക്ക് ഒരു പടികൂടി അടുക്കും. ഇന്ന് കൂടി തോറ്റാൽ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ അസ്തമിക്കും. സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് അഫ്ഗാനെ വലിയ മാർജിനിൽ തോൽപിക്കണം.