Cricket
മായങ്കും പുജാരയും തിളങ്ങി, ഇന്ത്യന്‍ ലീഡ് 400 കടന്നു; രണ്ടാം ഇന്നിങ്സിലും ഞെട്ടിച്ച് അജാസ് പട്ടേല്‍
Cricket

മായങ്കും പുജാരയും തിളങ്ങി, ഇന്ത്യന്‍ ലീഡ് 400 കടന്നു; രണ്ടാം ഇന്നിങ്സിലും ഞെട്ടിച്ച് അജാസ് പട്ടേല്‍

Web Desk
|
5 Dec 2021 5:34 AM GMT

ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ 10 വിക്കറ്റുകളും പിഴുത അജാസ് പട്ടേല്‍ തന്നെയാണ് രണ്ടാം ഇന്നിങ്സിലെയും രണ്ട് വിക്കറ്റുകളും നേടിയത്.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. മായങ്ക് അഗര്‍വാളിന്‍റെയും ചേതശ്വര്‍ പുജാരയുടെയും ബാറ്റിങ് മികവില്‍ നൂറു കടന്ന ഇന്ത്യന്‍ ടീം ചായയ്ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തിട്ടുണ്ട്. ലീഡ് 405 റണ്‍സ് ആയി. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും മികച്ച ഫോമില്‍ ബാറ്റുവീശിയ മായങ്ക് അഗര്‍വാളിന്‍റെയും മറ്റൊരു ഓപ്പണറായ പുജാരായുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ 10 വിക്കറ്റുകളും പിഴുത അജാസ് പട്ടേല്‍ തന്നെയാണ് രണ്ടാം ഇന്നിങ്സിലെയും രണ്ട് വിക്കറ്റുകളും നേടിയത്.

കിവീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ ബാറ്റിങിനിറങ്ങിയപ്പോള്‍ തന്നെ നയം വ്യക്തമായിരുന്നു. ഒരു മാമത്ത് ടോട്ടല്‍ പടുത്തുയര്‍ത്തിയ ശേഷം ന്യൂസിലന്‍ഡിനെ എറിഞ്ഞിടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചത്. ഇന്നലെ സ്റ്റമ്പ് എടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 69 റൺസെന്ന നിലയിലായിരുന്ന ഇന്ത്യ ഇന്നത്തെ ആദ്യ സെഷനില്‍ തന്നെ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഫോം കണ്ടെത്താനാകാതെ ഉഴറിയിരുന്ന ചേതശ്വര്‍ പുജാര കൂടി ഫോം കണ്ടെത്തിയപ്പോള്‍ ഇന്ത്യയുടെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് കസറി. അര്‍ധസെഞ്ച്വറി നേടിയ അഗര്‍വാളിന്‍റെയും അര്‍ധസെഞ്ച്വറിക്കിരികെ പുറത്തായ പുജാരയുടേയും ഇരുവരുടേയും മികവില്‍ ആദ്യ വിക്കറ്റില്‍ ഇന്ത്യ നൂറു കടന്നു. ഒടുവില്‍ സ്കോര്‍ കാര്‍ഡ് 107 ല്‍ എത്തിയപ്പോള്‍ അജാസ് പട്ടേല്‍ കിവീസിന് ബ്രേക്ത്രൂ നല്‍കി. അഗര്‍വാളിനെ യങിന്‍റെ കൈകളിലെത്തിച്ചാണ് അജാസ് കിവീസിന് താല്‍ക്കാലിക ആശ്വാസം നല്‍കിയത്. 108 പന്തില്‍ 62 റണ്‍സുമായാണ് അഗര്‍വാള്‍തിരികെ പവലിയനിലെത്തിയത്.

അധികം വൈകാതെ വീണ്ടും പട്ടേല്‍ ഇന്ത്യയെ ഞെട്ടിച്ചു. 47 റണ്‍സെടുത്ത പുജാരയെ റോസ് ടെയ്‍ലറുടെ കൈകളിലെത്തിച്ച് അജാസ് വീണ്ടും കിവീസിന്‍റെ രക്ഷകനായി. ഇന്ത്യന്‍ സ്കോര്‍ 115 ന് രണ്ട്. വണ്‍ഡൌണായെത്തിയ ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുമാണ് ഇപ്പോള്‍ ക്രീസില്‍. കോഹ്‍ലി 35 പന്തില്‍ 11 റണ്‍സുമായും ശുഭ്മാന്‍ ഗില്‍ 36 പന്തില്‍ 17 റണ്‍സുമായും ആണ് ക്രീസില്‍


Similar Posts